ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിന്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ബാബു തിരുവല്ല ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷന്‍സിനു വേണ്ടി രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സമം. ചിത്രത്തിന്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു.
നിമ്മി ജോര്‍ജിനും ധഷീലു എബ്രഹാം മകള്‍ അന്നയ്ക്കും ഒരു അമ്മയ്ക്കും മകള്‍ക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭര്‍ത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്. ഇവരുടെ ജീവിതത്തില്‍ പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങള്‍ ആണ് സമത്തിലൂടെ അവതരിപ്പിക്കുന്നത്.
ക്യാമറ- ഉണ്ണി മടവൂര്‍, എഡിറ്റിങ്- വിപിന്‍ മണ്ണൂര്‍, സംഗീതം – അശോകന്, പശ്ചാത്തല സംഗീതം- ഇഷാന് ദേവ്, കല- പ്രദീപ് പത്മനാഭന്, മേക്കപ്പ് -സുജിന്‍, കോസ്റ്യൂംസ് – വാഹീദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സേതു അടൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഹരികൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനീഷ് സാമുവേല്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍രാജ്, പിആര്‍ഒ- അയ്മനം സാജന് .
മനോജ് കെ.ജയന്, അശോകന്, കാര്‍ത്തിക് ശങ്കര്‍,പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, ഷീലു എബ്രഹാം, കൃതിക പ്രദീപ് ,രാധിക ,ഇന്ദു ഹരിപ്പാട് എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: