കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുന്‍പേ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് പാറപ്പുറമാണ്കോണ്ഗ്രസില് നിന്ന് രാജിവച്ചത്.
രാഹുലിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് രാധാകൃഷ്ണന്റെ മാറ്റം്. കോണ്‍ഗ്രസിന്റെ വ്യാപാരി സംഘടനയുടെ ജില്ലാ പ്രസിഡന്റ് , ഇതിന് പുറമേ ഒബിസി കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, ആര് ശങ്കര്‍ ഫൗണ്ടേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും രാധാകൃഷ്ണന് വഹിച്ചിട്ടുണ്ട്.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലുളള വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് രാധാകൃഷ്ണന് പറഞ്ഞു. ഭാരത് ജോഡോ യാത്ര മോദി സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് തന്റെ വിശ്വാസം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ നേതൃപാടവവും അഴിമതിയില്ലായ്മയും ബിജെപിക്ക് അഭിമാനകരമാണ്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതി മുക്ത പ്രതിച്ഛായയും തന്നെ ആകര്‍ഷിച്ചതായി രാധാകൃഷ്ണന് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് അവര്‍ യാത്ര തന്നെ നടത്തുന്നത്. രാജ്യത്തിന്റെ മുന്നോട്ടുളള പ്രയാണത്തില്‍ ബിജെപിക്കാണ് പ്രസക്തി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അടക്കം കോണ്‍ഗ്രസ് വിട്ട് വരുന്ന സമയമാണ്. അതിന് പിന്നിലുളള കാര്യങ്ങള്‍ പാര്‍ട്ടി ചിന്തിക്കണമെന്നും രാധാകൃഷ്ണന് പറഞ്ഞു.
ഭാരത് ജോഡോ യാത്ര കൊച്ചിയില്‍ എത്തിച്ചേരുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപി നല്കുന്ന പാരിതോഷികമാണ് രാധാകൃഷ്ണന് പാറപ്പുറത്തിന്റെ മാറ്റമെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു. ആലപ്പുഴ ജില്ല കടന്ന് ഇന്ന് വൈകിട്ടോടെയാണ് ഭാരത് ജോഡോ യാത്ര കൊച്ചിയിലേക്ക് എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: