കൊല്ലം: അന്തരീക്ഷവായു ശുദ്ധീകരിക്കുന്നതിന് മുള വളര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കേരള അഗ്രികള്‍ച്ചര്‍ ക്ലബ്. ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ലോകമുളദിനാഘോഷം ചേരിയില്‍ സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
മുളയുടെ ജന്മദേശം ഇന്ത്യയാണ്. ഇരുന്നൂറില്‍ അധികം മുളകള്‍ ഇന്ത്യയിലുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് വിഷവായു വലിച്ചെടുത്ത് വായു ശുദ്ധമാക്കാന്‍ മുള ഉപകരിക്കും. മണ്ണിലെ വിഷാംശങ്ങളെയും മുള വലിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. അശോകന് അധ്യക്ഷനായി. യോഗത്തില്‍ സെക്രട്ടറി ഇരവിപുരം ഷാജഹാന്, പിഞ്ഞാണിക്കട നജീബ്, ടിഎംഎസ് മണി, വടക്കേവിള ശശി, ഷിബു റാവുത്തര്‍, സുനില്‍ സഹദേവന് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മുള തൈകളും മുളയില്‍ നിര്‍മിച്ച പുട്ടുകുറ്റികളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: