കൊച്ചി : എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം തുടരും. മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിമര്‍ശനം ഉന്നയിച്ചശേഷം നിശബ്ദയായെന്ന് ആരോപണങ്ങളെ തള്ളി സ്വപ്ന സുരേഷ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതില്‍ തൃപ്താണെന്നും അവര്‍ അറിയിച്ചു.
രാഷ്ട്രീയ താത്പ്പര്യത്തില്‍ ദിവസവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. ഇഡിയുടെ അന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേരള പോലീസിനെ ഉപയോഗിച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമം തുടരുകയാണെന്നും സ്വപ്ന ആരോപിച്ചു.
തനിക്ക് ബെംഗളൂരുവില്‍ ജോലി കിട്ടി. കേസ് നടപടികള്‍ ഉള്ളതിനാല്‍ അവിടേക്ക് മാറാന്‍ അനുവാദം തേടി കോടതിയെ സമീപിക്കും. സരിത്തിനും ജോലി ചെറിയ കിട്ടി. എന്നാല്‍ കേരള പോലീസ് വഴി ജോലി കിട്ടിയത് തടയാന്‍ ഭീഷണിപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള ശ്രമങ്ങള്‍ നടത്തി. ബെംഗളൂരു പോലീസിന്റെ ഇടപെടലിലാണ് ഇല്ലാതായത്. താന്‍ എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുമ്പോഴും ഇത്തരത്തിലുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
എന്തുതന്നെ ഉണ്ടായാലും താന്‍ നല്കിയ മൊഴിയില്‍ തന്നെ ഉറച്ചു നില്ക്കും. ഒരിഞ്ചു പോലും പിന്നോട്ടില്ല. മരണം വരെ ശക്തമായി തന്നെ പോരാടിക്കൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഇഡിക്ക് പരാതി നല്കിയതിനെപ്പറ്റി അറിയില്ല. തന്റെ അറിവോടെയല്ല ഇത് ചെയ്തതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: