ചാവക്കാട്: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത കാലം മുതല്‍ ഇന്നുവരെ പ്രഖ്യാപിച്ചിട്ടുള്ള ഓരോ ജനക്ഷേമ പദ്ധതികളെയും കുറിച്ച് പഠിച്ച് അവയെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക് നേടിക്കൊടുക്കാന്‍ പ്രയത്നിക്കുന്ന ഒരാള്‍ ചാവക്കാടുണ്ട്. ബിജെപി ഒബിസി മോര്‍ച്ചയുടെ ഐടി സെല്‍ സംസ്ഥാന സഹ കണ്‍വീനറായ ചാവക്കാട് മണത്തല മടേക്കടവ് സ്വദേശി മഞ്ചറമ്പത്ത് വീട്ടില്‍ അന്മോല് മോത്തി (40) യാണ് സ്വഛ്ഭാരത് മുതലുള്ള ഓരോ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും ജനങ്ങളിലേക്കെത്തിക്കുന്നത്.
സീറോ ബാലന്‍സ് അക്കൗണ്ട്, പ്രധാനമന്ത്രി ഇന്‍ഷൂറന്‍സ് പദ്ധതികള്‍, സൗജന്യ പാചക വാതക കണക്ഷന്, ഭവന നിര്‍മ്മാണ പദ്ധതി, കര്‍ഷകര്‍ക്കുള്ള സഹായധനം, ചികിത്സാ സഹായം, മുദ്രാ ലോണുകള്‍, പഠന സഹായങ്ങള്‍, തൊഴില്‍ പരിശീലനങ്ങള്‍ തുടങ്ങി മോദി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളെയും രാഷ്ട്രീയമോ മറ്റ് വേര്‍തിരിവുകളോ ഇല്ലാതെ മോത്തി അര്‍ഹതപ്പെട്ടവര്‍ക്ക് നേടിക്കൊടുക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മാത്രമല്ല ജനങ്ങളുടെ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നയാളാണ് മോത്തി. നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നത് ഒരു നിയോഗമായാണ് കരുതുന്നതെന്ന് മോത്തി പറയുന്നു.
സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് വിശദമായി പഠിച്ച് മനസിലാക്കുന്ന മോത്തിയെ സംശയനിവാരണത്തിനായി എല്ലാ രാഷ്ട്രീയക്കാരും ബന്ധപ്പെടാറുണ്ട്. ഈ പദ്ധതികളെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചും മോത്തി പ്രചരണം നടത്തുകയും ചെയ്യുന്നു. കേന്ദ്രമന്ത്രിമാരെ നേരില്‍ കാണാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം കേരളത്തില്‍ കേന്ദ്ര പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മോത്തി സംവദിക്കാറുണ്ട്. സില്‍വിയാണ് കളരിപ്പയറ്റ് അധ്യാപകന് കൂടിയായ അന്മോല് മോത്തിയുടെ ഭാര്യ. 4 വയസുകാരി അമോലിക മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: