കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലുവ മുന്‍ എംഎല്‍എയുമായ കെ. മുഹമ്മദാലി (76) അന്തരിച്ചു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആറ് തവണ ആലുവയില്‍ നിന്ന് തുടര്‍ച്ചയായി എംഎല്‍എയായിട്ടുണ്ട്.
ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാര്‍ച്ച് 17നായിരുന്നു ജനനം. കെഎസ്യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെടിഡിസി ഡറക്ടര്‍ ബോര്‍ഡ് അംഗം, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973-ല്‍ എഐസിസി അംഗമായി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: പിഎം നസീം ബീവി.
അടുത്തിടെയായി മുഹമ്മദാലി പാര്‍ട്ടിയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മുഹമ്മദാലിയുടെ മരുമകള്‍ ഷെല്‍ന നിഷാദ് സിപിഎമ്മിന് വേണ്ടി മത്സരിക്കുകയും ഇതിനെ മുഹമ്മദാലി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: