കൊല്‍ക്കത്ത: കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ പ്രധാനമന്ത്രിക്ക് ഒരു തരത്തിലുള്ള പങ്കുമില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വിശ്വസിക്കുന്നില്ല. മറ്റു ചിലരാകാം അവരുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്നുവെന്നും മമത കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന മമത. എല്ലാ ദിവസവും രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളായ സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഇത്തരത്തിലാണോ കേന്ദ്ര ഏജന്‍സികള്‍ ഒരു രാജ്യത്ത് പ്രവര്‍ത്തിക്കേണ്ടത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് പിന്നിലെന്ന് താന്‍ വിശ്വസിക്കുന്നില്ല.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും ഫണ്ട് തടഞ്ഞും ചിലര്‍ ഞങ്ങളെ ഉപദ്രവിക്കുകയാണ്. ബി ജെ പി നേതാക്കളുടെ ഇടപെടലുകളെ തടയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രമേയത്തിനെ ബി ജെ പി രംഗത്തെത്തി. പ്രമേയം നിയമസഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചും ബി ജെ പിയില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കമാണ് മമത നടത്തുന്നതെന്ന് സുവേന്ദു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: