മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു. രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളായ മൈക്കോകാന്‍, കോളിമ എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഇതിനിടെ തിങ്കളാഴ്ച രാത്രി യുഎസ് ഉദ്യോഗസ്ഥര്‍ മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി.
1985ല്‍ മെക്‌സിക്കോ നടന്ന ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 19നാണ് അന്ന് ഭൂകമ്പമുണ്ടയത്. 80 തീവ്രത അന്ന് രേഖപ്പെടുത്തി. 2017 ലും ഇതേ ദിവസം സെന്‍ട്രല്‍ മെക്‌സിക്കോയിലെ പ്യൂബ്ല നഗരത്തില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. 3702 പേരാണ് അന്ന് മരണപ്പെട്ടത്.
ഭൂകമ്പത്തെത്തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ആളുകളെ നിര്‍ബന്ധിതമായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: