ലണ്ടന്‍: ആഗസ്ത് 29ന് ഇന്ത്യ-പാക് ടി20 ക്രിക്കറ്റില്‍ ഇന്ത്യ വിജയച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ലെയ്സെസ്റ്ററില്‍ സെപ്തംബര്‍ നാലിന് ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്കും അവരുടെ വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളില്‍ ഓം എന്ന ചിഹ്നം, കാവിക്കൊടി, ഗണേശഭഗവാന്റെ ചിത്രം എന്നിവ ഉണ്ടായിരുന്ന വീടുകള്‍ ആക്രമിക്കപ്പെട്ടു. ലണ്ടനിലെ പാകിസ്ഥാനികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിന്ദു സംഘടന ഇന്‍സൈറ്റ് യുകെ ആരോപിക്കുന്നു.
സെപ്തംബര്‍ നാല് മൂതല്‍ മൂന്ന് നാല് ദിവസം തുടര്‍ച്ചയായി ആക്രമണം നടന്നിരുന്നു. എന്നാല്‍ പിന്നീട് സെപ്തംബര്‍ 17 വെള്ളിയാഴ്ച വീണ്ടും ഹിന്ദുക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം തുടര്‍ന്നതായും പറയുന്നു. സെപ്തംബര്‍ 17ന് ഹിന്ദുക്കള്‍ ഒരു ചെറിയ പ്രതിഷേധപ്രകടനം ലെയ്സെസ്റ്ററില്‍ നടത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ പ്രകടത്തിന് നേരെ പാകിസ്ഥാനികളുടെ ആക്രമണം ഉണ്ടായി. പ്രകടനത്തിന് നേരെ ഗ്ലാസ് കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞായിരുന്നു പ്രത്യാക്രമണം. ഉടനെ പ്രകടനക്കാര്‍ ചിതറിയോടി. സമാധാനപരമായി നടത്തിയ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പറയപ്പെടുന്നു. ഈ ആക്രമണത്തില്‍ ഒരു വെള്ളക്കാര്‍ ആക്രമിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഗണേശ വിഗ്രഹം കണ്ടതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പറയുന്നു.
ഈ ആക്രമണങ്ങളെ യുകെയിലെ ഇന്ത്യ ഹൈകമ്മീഷന് അപലപിച്ചു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 15 അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനികളായ ആസൂത്രിതസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ലെയ്സെസ്റ്റര്‍ നഗരത്തില്‍ നടന്ന അക്രമം അടിച്ചമര്‍ത്തിയെന്നും കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും ലെയ്സെസ്റ്റര്ഷയര് പൊലീസ് ടെംപററി ചീഫ് കോണ്‍സ്റ്റബിള്‍ റോബ് നിക്സന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: