തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദുര്‍ബലമാകുകയാണ്. യാത്ര പിണറായി സര്‍ക്കാരിന് ഊര്‍ജ്ജം പകരാനും, തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ‘സി.പി.എം രക്ഷാ യാത്ര’യായി പരിണമിച്ചു എന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎമ്മിനെ കോണ്‍ഗ്രസിനൊപ്പം അണിനിരത്തുക എന്ന പരിമിതലക്ഷ്യം മാത്രമേ രാഹുല്‍ ഗാന്ധിക്കുള്ളു. അഴിമതിയില്‍ മുങ്ങിക്കുളിച്ചും, ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടും കഴിയുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ന് രൂക്ഷമായ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവം രാഹുല്‍ഗാന്ധിക്കില്ല. മറിച്ച് നാട്ടില്‍ കാണുന്ന സകല പ്രശ്നങ്ങള്‍ക്കും ഉത്തരവാദി മോദി സര്‍ക്കാര്‍ ആണെന്ന് ആരോപിക്കുകയും ചെയ്യുന്നു.
കര്‍ഷകരുടേയും കശുവണ്ടി, കയര്‍, മത്സ്യത്തൊഴിലാളികളുടേയും പ്രശ്നങ്ങള്‍ പറയുന്ന രാഹുല്‍ 64 വര്‍ഷം കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ഈ ദുരവസ്ഥയുടെ ഉത്തരവാദികള്‍ എന്ന വസ്തുത മനപ്പൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. കശുവണ്ടി മേഖലയില്‍ നടന്ന 500 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ തയ്യാറാകുമ്പോള്‍ പ്രോസിക്യൂഷന് അനുമതി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്.
കെഎം മാണിയുടെ കോഴ കേസും, കോണ്‍ഗ്രസ് നേതാക്കളുടെ സോളാര്‍ തട്ടിപ്പ് കേസും, എല്ലാം ഇപ്പോള്‍ സിപിഎമ്മിനോ, കോണ്‍ഗ്രസിനോ പ്രശ്നമല്ല. എല്‍ഡിഎഫും യുഡിഎഫും പരസ്വര സഹായ സംഘമാണ്. അതുകൊണ്ടാണ് രാഹുല്‍ഗാന്ധി സിപിഎമ്മിനെതിരെ അര്‍ത്ഥ ഗര്ഭമായ മൗനം അവലംബിക്കുത് എന്ന് കുമ്മനം രാജശേഖരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: