ഭോപാല്‍: മധ്യപ്രദേശിലെ രേവയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെ വീടുകള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇടിച്ചുനിരത്തി. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെ വീടുകള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇടിച്ചുനിരത്തുന്നു (വീഡിയോ): .
മൂന്ന് പ്രതികള്‍ ഒളിവിലാണ്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ആണ്‍സുഹൃത്തിനൊപ്പം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. തൊട്ടടുത്ത് വനമാണ്. ആറ് പേര് ചേര്‍ന്ന് ആണ്‍സുഹൃത്തിനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ ബുള്‍ഡോസര്‍ മാമ എന്നാണ് വിളിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ പ്രയോഗത്തില്‍ ആകൃഷ്ടനായ ശിവരാജ് ചൗഹാന് അതിവേഗനീതിക്ക് ബുള്‍ഡോസര്‍ പ്രയോഗം നല്ലതാണെന്ന അഭിപ്രായക്കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: