തിരുവനന്തപുരം: മനുഷ്യജീവിതത്തെയും ഭൂമിയെയും സമ്പന്നമാക്കുമെന്നും അത് ഭൂമിയുടെ സന്തുലിതാവസ്ഥയെ സഹായിക്കുമെന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍കയ്യില്‍ എട്ട് ചീറ്റകളെ കൊണ്ടുവന്നതിനെ വിമര്‍ശിച്ച് വീണ്ടും മാധ്യമം ദിനപത്രം.
ചീറ്റപ്പുലികള്‍ വീണ്ടും ഇന്ത്യയിലെത്തുമ്പോള്‍ ആശങ്കകളുയരുന്നുവെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തുന്നത്. 70 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ പ്രധാനമന്ത്രി നമീബിയയില്‍ നിന്നും എത്തിച്ചത്. 70 വര്‍ഷം മുന്‍പാണ് ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചത്. ലോകത്താകെ 7500 ചീറ്റപ്പുലികളേ ഉള്ളൂ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്കാണ് ഈ ചീറ്റപ്പുലികളെ മോദി തുറുന്നവിട്ടത്. കുനോ ദേശീയോദ്യാനത്തിന് 10,000 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്താരമില്ലെന്നതാണ് മാധ്യമം ഉയര്‍ത്തുന്ന മറ്റൊരു വിമര്‍ശനം. കുനോ ദേശീയപാര്‍ക്കിന് ഏകദേശം 748 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ട്.
ഇരതേടുന്നതിന് സൗകര്യമില്ലെന്ന് മൃഗസ്നേഹികള്‍ പറയുന്നുവെന്നാണ് ഇനിയുമൊരു കുറ്റപ്പെടുത്തല്‍. രാജ്യത്തെ തെരുവ് നായ്ക്കളും ചീറ്റപുലിക്ക് ഭീഷണി ഉയര്ത്തിയേക്കാമെന്നുള്ളതാണ് മാധ്യമത്തിന്റെ മറ്റൊരു കണ്ടെത്തല്‍. ഇത്രയും വലിയൊരു ദൗത്യത്തെ അഭിനന്ദിക്കുകയല്ല, അതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ദോഷൈകദൃക്കുകളാകാനാണ് മാധ്യമത്തിന് താല്പര്യം.
ചീറ്റകളെ തുറന്നുവിടുന്നതിന്റെ ചിത്രമെടുക്കുമ്പോള്‍ ക്യാമറ ലെന്‍സിന്റെ അടപ്പ് മോദി ഊരിയിരുന്നില്ലെന്ന് ആരോപിച്ച് വ്യാജചിത്രം പ്രതിപക്ഷപാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മണിക്കൂറുകള്‍ കഴിയുന്നതേയുള്ളൂ. അതിനിടെയാണ് മോദിയുടെ ചീറ്റ ദൗത്യത്തിലെ പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി അടുത്ത ആഘോഷം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര വന്യമൃഗ സംഘത്തിന്റെ കൈമാറ്റപദ്ധതിയായിരുന്നു മോദി നടപ്പാക്കിയ പ്രൊജക്ട് ചീറ്റ. രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക, ജല സുരക്ഷ, മണ്ണിന്റെ ഈര്‍പ്പം സംരക്ഷിക്കുക, കാര്‍ബണ്‍ അകറ്റിനിര്‍ത്തല്‍ എന്നിവ ചീറ്റകള്‍ ആവാസവ്യവസ്ഥയോട് ചേര്‍ന്ന് ജീവിക്കുന്നതോടെ സാധ്യമാകുമെന്നതാണ് ശാസ്ത്രീയ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: