ബെംഗളൂരു: കേരളത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ അന്ന് സിപിഎം പാര്‍ട്ടി ക്രിമിനലുകള്‍ അടിച്ചോടിച്ചു. ഇന്ന് കര്‍ണാടക സന്ദര്‍ശനത്തിന് എത്തിയ കേരള മുഖ്യമന്ത്രിയെ ആദിത്യമര്യാദയോടെ സ്വീകരിച്ച് ബിജെപി സര്‍ക്കാര്‍. രണ്ടു പാര്‍ട്ടികളുടെ സംസ്കാരം വ്യക്തമാകുന്നതുകൂടിയായിരുന്നു പിണറായിയുടെ കര്‍ണാടക സന്ദര്‍ശനം.
2019 ഡിസംബര്‍ 24ന് ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായാണ് അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ കേരളത്തില്‍ എത്തുന്നത്. തിരുവന്തപുരം പത്മനാഭ ക്ഷേത്ര നടയില്‍ പോലും ഡിവൈഎഫ്ഐക്കാര്‍ അദേഹത്തെ തടയാന്‍ ശ്രമിച്ചിരുന്നു. പഴവങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്ക്കെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും തടയാന്‍ കേരളാ പോലീസ് ശ്രമിച്ചില്ല. കര്‍ണാടക മുഖ്യമന്ത്രിക്ക് വേണ്ട സംരക്ഷണം ഒരുക്കാന്‍ പിണറായി വിജയന് സര്‍ക്കാരോ തയാറായില്ല.
തുടര്‍ന്ന് കണ്ണൂരില്‍ വെച്ച് അദേഹം സഞ്ചരിച്ച കാര്‍ ഡിവൈഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യെദിയൂരപ്പയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈകൊണ്ടും വടികൊണ്ടും അടിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതോടെ ഇവര്‍ കൈയിലിരുന്ന വടികൊണ്ട് വാഹനത്തെ അടിക്കുകയായിരുന്നു. തുടര്‍ന്ന് അദേഹം കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കുമെന്നുള്ള വാര്‍ത്തകര്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളി തളിപ്പറമ്പ് ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് അദേഹം മടങ്ങിയത്.
കണ്ണൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തനിക്കെതിരേ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് പിന്നീട് ബിഎസ്.യെദ്യൂരപ്പ തന്നെ തുറന്ന് പറഞ്ഞിരുന്നു. ചിലരുടെ ദുഷ്പ്രവൃത്തികള്‍ക്ക് കേരളയീരെ ആകെ കുറ്റം പറയരുത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ യശസ് ഇല്ലാതാക്കുമെന്നും ട്വിറ്ററില്‍ യെദ്യൂരപ്പ കുറിച്ചിരുന്നു.
മുഖ്യമന്ത്രിയെ ആക്രമിച്ചതില്‍ കര്‍ണാടകയില്‍ വന്‍ പ്രതിക്ഷേധമാണ് ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രിക്ക് ബെംഗളൂരുവില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരുന്നത്. പിണറായിക്ക് കര്‍ണാടക പോലീസിന്റെ ഗരുഡ ടീമാണ് സുരക്ഷ ഒരുക്കിയിരുന്നത്. എല്ലാ സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങളും കേരള മുഖ്യമന്ത്രിക്ക് ഒരുക്കി നല്കി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു മുതല്‍ എകെ 47 തോക്കുവരെ നല്‍കിയിരിക്കുന്ന സ്പെഷ്യല്‍ പോലീസ് സംഘമാണ് ‘ഗരുഡ’ ടീം. അടിയന്ത ഓപ്പറേഷനുകള്‍ നടത്തുകയും കലാപങ്ങള്‍ അടിച്ചമര്‍ത്തുക, മാവോയിസ്റ്റ് വേട്ട എന്നിവയ്ക്കായാണ് ഈ ടീമിനെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിക്കുന്നത്.
ഇതിന് പുറമെ 50അംഗ സംസ്ഥാന പോലീസിന്റെ സുരക്ഷയും കേരള മുഖ്യമന്ത്രിക്ക് കര്‍ണാടക ഒരുക്കി നല്കിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനത്തിലടക്കം ഈ സുരക്ഷയിലാണ് പിണറായി വിജയന് പങ്കെടുത്തത്. ചര്‍ച്ചകള്‍ക്കായി ഇന്ന് രാവിലെ 9.30 ഓടെയാണു മുഖ്യമന്ത്രി പിണറായി വിജയന് ബെംഗളൂരുവിലുള്ള കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. പിണറായി വിജയനെ പരമ്പരാഗത ശൈലിയിലാണ് ബസവരാജ് ബൊമ്മെ സ്വീകരിച്ചത്. പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അര്‍പ്പിച്ചുമാണ് കേരള മുഖ്യമന്ത്രിയെ കര്‍ണാടക മുഖ്യമന്ത്രി വരവേറ്റത്. പകരം ബുദ്ധന്റെ ശില്‍പ്പം പിണറായി ബൊമ്മെയ്ക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: