അഹമ്മദാബാദ്: രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വന്‍മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുന്ന സംരംഭത്തിന് ഗുജറാത്തില്‍ തുടക്കം. അഹമ്മദാബാദില്‍ ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ ഒപ്പുവച്ചു. 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോക്‌സ്‌കോണും ചേര്‍ന്ന് നടത്തുക. സംസ്ഥാനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്. ഇലക്ട്രോണിക്‌സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമാണ് സെമി കണ്ടക്ടര്‍.
വേദാന്ത ഗ്രൂപ്പ് 60%, ഫോക്‌സ്‌കോണ്‍ 40% എന്നിങ്ങനെയാകും പ്ലാന്റിനായുള്ള കമ്പനികളുടെ പങ്കാളിത്തം. കേരളത്തില്‍ ലോട്ടറിയും മദ്യവും മാത്രം വരുമാന മാര്‍ഗമാകുമ്പോഴാണ് ഗുജറാത്തില്‍ അരലക്ഷത്തിലേറെ പേര്‍ക്ക് പ്രത്യക്ഷമായ ജോലി സാധ്യതയുമായി പ്ലാന്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായിമയ്‌ക്കും നിക്ഷേപങ്ങള്‍ അനുവാര്യമാണ്. നിരന്തര നിക്ഷേപങ്ങളിലൂടെ മാത്രമെ വളര്‍ച്ച സാധ്യമാകു.
അഹമ്മദാബാദ് ജില്ലയിലെ ആയിരം ഏക്കറിലാണ് പ്ലാന്റ സ്ഥാപിക്കുക. സെമി കണ്ടക്ടര്‍ യൂണിറ്റ്, ഡിസ്‌പ്ലേ യൂണിറ്റ്, സെമി കണ്ടക്ടര്‍ അസംബ്ലിങ്, ടെസ്റ്റിങ് യൂണിറ്റുകള്‍ എന്നീ സൗകര്യങ്ങളോടെയുള്ള ഉത്പാദനം രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറഞ്ഞു. പ്ലാന്റുമായി സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് സംസ്ാരിക്കുകയായിരുന്നു അദേഹം. വരുന്ന മൂന്നു വര്‍ഷത്തില്‍ ഇന്ത്യയിലെ സെമികണ്ടക്ടറുകളുടെ വിപണില്‍ 4000കോടി ഡോളറിന്റേ വര്‍ധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: