ബെംഗളൂരു: കേരളത്തിന്റെ വ്യാജ അവകാശവാദങ്ങള്‍ തള്ളി കര്‍ണാടക. മുഖ്യമന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സംബന്ധിച്ച് കേരളം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് അവാസ്തവമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കേരളത്തിലുള്ളവര്‍ക്ക് കൂടി മനസിലാക്കുന്നതിനായി കന്നഡയിലും ഇംഗ്ലീഷിലും അദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
കേരളത്തിന്റെ റെയില്‍വേ പദ്ധതി നിര്‍ദേശങ്ങള്‍ തള്ളിയെന്നു വ്യക്തമാക്കി. എന്‍.എച്ച്. 766ലെ രാത്രികാല നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂര്‍ മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍ തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്മെന്റുകള് നടപ്പിലാക്കാന്‍ കേരളവും കര്‍ണാടകവും സംയുക്തമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.
വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട്പാണത്തൂര്കണിയൂര് റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചുവെന്നാണ് കേരളം പത്രക്കുറിപ്പ് ഇറക്കിയത്.
എന്നാല്‍, ഇക്കാര്യങ്ങള്‍ ഒന്നും തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു. കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്കു പണം മുടക്കാമെന്നു കര്‍ണാടക സമ്മതിച്ചെന്നു കേരളം വാര്‍ത്താ കുറിപ്പ് ഇറക്കിയതിനെ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ തള്ളിപ്പറഞ്ഞു. പരിസ്ഥിതി പ്രാധാന്യമേറിയ സ്ഥലങ്ങളിലൂടെയുള്ള പദ്ധതികള്‍ നടപ്പില്ലെന്നും അദേഹം വ്യക്തമാക്കി. കേരളത്തിന്റെ പദ്ധതികള്‍ക്ക് വ്യക്തതയില്ലെന്നും കര്‍ണാടക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: