ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിച്ച് മോദിയെ വീഴ്‌ത്തുക എന്ന തന്ത്രം ഉപയോഗിച്ച് പ്രതിപക്ഷം വീണ്ടും. ഇക്കുറി ചീറ്റകളെ മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ അഴിച്ചുവിടുമ്പോള്‍ മോദി ഫോട്ടോയെടുക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ മോദിയുടെ ഒരു വ്യാജചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ മോദിയ്‌ക്കെതിരെ പരിഹാസം അഴിച്ചുവിടുകയാണ് പ്രതിപക്ഷം.
അടപ്പിട്ട് മൂടിയ ലെന്‍സുള്ള ക്യാമറ ഉപയോഗിച്ച് മോദി ഫോട്ടെയെടുക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. തൃണമൂല്‍ രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍ ഈ വ്യാജചിത്രം ട്വീറ്റ് ചെയ്തതായി ബിജെപി രാജ്യസഭാ എംപി സുകാന്ത മജുംദാര്‍ കുറ്റപ്പെടുത്തി. തൃണമൂലിന്റെ രാജ്യസഭാ എംപി മോദിയുടെ നിക്കോണ്‍ ക്യാമറയ്‌ക്ക് കാനൊന്‍ ക്യാമറയുടെ കവറിട്ടുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ചിരിക്കുന്നുവെന്നാണ് സുകാന്ത മജുംദാര്‍ ട്വീറ്റ് ചെയ്തത്. പക്ഷെ വ്യാജചിത്രമാണെന്ന് തെളിഞ്ഞതോടെ ജവഹര്‍ സര്‍ക്കാര്‍ ഈ ചിത്രം ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ് ഇപ്പോള്‍.
തൃണമൂല്‍ രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍ ചെയ്ത ട്വീറ്റിന്റെ കോപ്പി ഇതാണ്:
വാസ്തവത്തില്‍ മോദി ഉപയോഗിച്ചത് നികോണ്‍ ക്യാമറയാണ്. പക്ഷെ കൃത്രിമമായി ഫോട്ടോഷോപ്പിന്റെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത ഫോട്ടോയില്‍ മോദിയുടെ ക്യാമറലെന്‍സിനെ മൂടിയിരിക്കുന്ന അടപ്പില്‍ കാനൊന്‍ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ നിന്നു തന്നെ ഒറ്റനോട്ടത്തില്‍ ഇത് വ്യാജചിത്രമാണെന്ന് അറിയാം. ലെന്‍സ് കവറില്ലാതെ ചീറ്റകളുടെ പടം മോദി ക്യാമറയില്‍ ഒപ്പിയെടുക്കുന്നത് വ്യക്തമായി യഥാര്‍ത്ഥ ഫോട്ടെയില്‍ കാണാം. പോഷകാഹാരക്കുറവിന് ഭജന ചൊല്ലാന്‍ മോദി പറഞ്ഞതായി മലയാള ദിനപത്രമായ മാധ്യമം ഉള്‍പ്പെടെ വ്യാജവാര്‍ത്തപ്രചരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: