ചെന്നൈ: പ്രധാനമന്ത്രി മോദിയ്‌ക്ക് തമിഴ്നാട്ടില്‍ നിന്നും പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു നന്ദിപ്രകടനം. നരിക്കുറവര്‍ സമുദായത്തില്‍പ്പെട്ട അശ്വിനിയാണ് മഹാബലിപുരത്ത് നിന്നും വീഡിയോയിലൂടെ നന്ദി പ്രകാശിപ്പിച്ചത്.
നരിക്കുറവര്‍ സമുദായത്തെ പിന്നാക്ക വിഭാഗത്തിലായിരുന്നു ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സമുദായത്തെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അധികാരത്തിലിരിക്കുന്ന ദ്രാവിഡപാര്‍ട്ടിയായ ഡിഎംകെയ്‌ക്ക് തിരിച്ചടിയായിരുന്നു മോദി സര്‍ക്കാരിന്റെ ഈ നീക്കം.
ഇതോടെ തങ്ങളുടെ സമുദായത്തില്‍പ്പെട്ട പഠിച്ച കുട്ടികള്‍ക്ക് ജോലി ലഭിക്കുമെന്നും ഈ തീരുമാനം എടുത്ത പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അറിയിക്കുന്ന അശ്വിനിയുടെ വീഡിയോ തമിഴ്നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയാണ് ഈ വീഡിയോ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: