അഡാര്‍ പൂനവാല
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍,
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ
സാധാരണയില്‍ നിന്ന് വളരെ അകലെയായി കഴിഞ്ഞ രണ്ടര വര്‍ഷങ്ങളില്‍ മനുഷ്യരാശി ഒരുസയന്‍സ് ഫിക്ഷനില്‍ ജീവിക്കുന്ന സാഹചര്യത്തിന് അടുത്തെത്തി. കോവിഡ് 19 പ്രതിസന്ധിക്കാലത്ത് ഒരു ആയുഷ്കാലത്തെ പാഠങ്ങള്‍ പഠിച്ചുവെന്ന് ഇപ്പോള്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തളരാത്ത നേതൃത്വത്തിന് കീഴിലുള്ള ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും ഒരുമിച്ച് അവകാശപ്പെടാം. ലോകമെമ്പാടും ആദരവ്നേ ടിയെടുത്ത പ്രതിരോധശേഷിയും നിശ്ചയദാര്‍ഢ്യവും ശക്തിയും നാം പ്രകടിപ്പിച്ചു.അതാകട്ടെ, വലിയ നേട്ടമാണ്.
ഇന്ത്യയില്‍ വാക്സിന്റെ കാര്യത്തിലും ഇത്തരമൊരു അവകാശവാദംഉന്നയിക്കാം. അത് ഇന്ത്യയുടെ വാക്സിന് നിര്‍മ്മാണ വൈദഗ്ധ്യമാകട്ടെ; ഗവേഷണ-വികസനത്തിലെ നൂതന പരീക്ഷണങ്ങളാകട്ടെ; പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെസാധ്യതകള് തുറന്നുവിടുന്നതാകട്ടെ; വാക്സിനേഷന് പദ്ധതിയുടെ ഡിജിറ്റലൈസേഷന് ആകട്ടെ; ഗവണ്മെന്റ് വകുപ്പുകള്‍ എങ്ങനെയാണ് ഒരു ദൗത്യമാതൃകയില്‍ ഒത്തുചേര്‍ന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ആശയവിനിമയം നടത്തി നൂറുകോടി ആളുകളെ ബോധ്യപ്പെടുത്തി ജീവന്‍രക്ഷാ കുത്തിവെപ്പുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തുടങ്ങി പല മേഖലകളിലും വിജയിക്കാനായി പതിറ്റാണ്ടുകളുടെ പാഠങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പഠിച്ചതായി നമുക്ക് അവകാശപ്പെടാം.
അതൊരു ചെറിയ നേട്ടമല്ല. പ്രത്യേകിച്ചും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും തത്സമയം ശാസ്ത്രം വികസിച്ചുകൊണ്ടിരിക്കുന്ന കാലത്തും വിവിധ രാജ്യങ്ങളില്‍ വാകസിനെടുക്കാന്‍ സംശയം നിലനില്ക്കുകയും സാമൂഹിക വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍. വാക്സിനേഷന് പദ്ധതിയുടെ ഡിജിറ്റല്‍ നട്ടെല്ലായ കോ-വിന് മികച്ച രീതിയില്‍ പ്രദര്‍ശിപ്പിച്ച ആരോഗ്യ സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിലും രാജ്യം മികവ് പുലര്‍ത്തി. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള സാര്‍വത്രിക വാക്സിനേഷന് പദ്ധതിയില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് വാക്സിന് വിതരണ ശൃംഖലാ മാനേജ്മെന്റ് സംവിധാനമായ ഇ-വിനെ ഇന്ത്യ സ്വീകരിച്ച വേഗത മാതൃകാപരമാണ്. പല വികസിത രാജ്യങ്ങളും വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ പാടുപെടുകയും അത് കൈകൊണ്ട് നല്‍കുകയും ചെയ്യുന്ന സമയത്ത് ഇന്ത്യ തുടക്കം മുതല്‍ തന്നെ ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് തുടങ്ങിയിരുന്നു. അടിയന്തര സാഹചര്യത്തിലോ ആസൂത്രിത പദ്ധതിയുടെ ഭാഗമായോ മറ്റു പ്രാപഞ്ചികമോ നിര്‍ദിഷ്ട പ്രായക്കാര്‍ക്കു മാത്രം നല്‍കാവുന്നതോ ആയ വാക്സീന് നല്കേണ്ടിവരുമ്പോള് സഹായകമായ ഒന്നായി കോവിന്‍ നിലകൊള്ളുന്നു.
മറ്റ് പൊതുജനാരോഗ്യ പരിപാടികളുമായി വിവിധ രീതികളില്‍ പൊരുത്തപ്പെടുത്താന്‍ കഴിയുന്ന ഒരു മൂല്യമേറിയ ഒന്നാണിത്.വാക്സിന് ഗവേഷണവും വികസനവും, ഔഷധ നിയന്ത്രണ സംവിധാനം, കോവിഡ്-19നെ നേരിടുന്നതിനായി സ്വകാര്യ പങ്കാളികളുമായി ചേര്ന്ന്ഗ വണ്മെന്റ് വകുപ്പുകളുടെ ആഴത്തിലുള്ള ഇടപഴകല്‍ എന്നിവയാണ് പുതിയ പരീക്ഷണങ്ങളില്‍ രാജ്യം കുതിച്ചുയരുകയും സമ്പന്നമായ പഠനങ്ങള്നേടിയെടുക്കുകയും ചെയ്ത മൂന്ന് മേഖലകള്‍. ആദ്യം, വാക്സിന്കണ്ടുപിടിത്തത്തിന്റെ പാത എത്രത്തോളം അനിശ്ചിതത്വത്തിലാകുമെന്ന് പൂര്ണ്ണമായിഅറിയാമായിരുന്നിട്ടും, പ്രത്യേകിച്ച് ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത്,ഗവണ്മെന്റ് നന്നായി ചിന്തിച്ചു തന്ത്രം ആസൂത്രണം ചെയ്തു.ആ സമയത്ത് ഏതു ഫലിക്കുമെന്ന് ഒരാള്‍ക്കും അറിയില്ലായിരുന്നു. കൂടാതെ ഒന്നിലധികം വാക്സിനുകള്‍ വിജയിച്ചാലും, ഏതാണ് ഏറ്റവും സുരക്ഷിതവുംഫലപ്രദവും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായത് എന്നും അറിയില്ലായിരുന്നു. സങ്കീര്‍ണത നിറഞ്ഞ വാക്സിന് നിര്‍മ്മാണത്തില്‍ ആദ്യത്തേത് മികച്ചതായിരിക്കണമെന്നില്ല
സംഖ്യാപരമായി സമ്പന്നവും സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ വൈവിധ്യപൂര്‍ണ്ണവുമായ ഒരു പൈപ്പ് ലൈനില്‍ വാതുവെപ്പ്നടത്തുക എന്നതിനര്‍ത്ഥം ശാസ്ത്ര സമൂഹവും ഇന്നൊവേഷന് ഇക്കോസിസ്റ്റവും ഒരുദശാബ്ദത്തെ പഠനത്തിന്റെ ഒരു വര്‍ഷത്തേക്ക് പാക്ക് ചെയ്തു എന്നാണ്. കമ്പനികളുംനയരൂപീകരണക്കാരും ശാസ്ത്രജ്ഞരും ഒത്തുചേര്‍ന്നാല്‍ വാക്സിന് വികസനത്തില്എന്താണ് സാധ്യമാകുകയെന്നും ഇത് കാണിച്ചുതന്നു.
എണ്ണത്തില്‍ കൂടുതലും വ്യത്യസ്ത സാങ്കേതിക വിദ്യകള്‍ പിന്തുടരുന്നതുമായ പഠനം വെച്ചുനോക്കുമ്പോള്‍ മനസ്സിലാകുന്നത് ശാസ്ത്ര സമൂഹവും നൂതനാശയ സംവിധാനവും ഒരു ദശാബ്ദത്തെ അനുഭവങ്ങള്‍ ഒരു വര്‍ഷത്തേതാക്കി ചുരുക്കി എന്നാണ്.
നമ്മുടെ ഔഷധ നിയന്ത്രണ സംവിധാനം പരമ്പരാഗതമായി മന്ദഗതിയിലാണെന്ന്മു ദ്രകുത്തപ്പെട്ടതാണ്. ഇത് പക്വതയാര്‍ന്ന വിപണികളിലെ പല ആഗോള നിയന്ത്രാക്കളെയും പോലെ വാക്സിനുകള്‍ക്ക് അംഗീകാരം നല്കുന്നതിന്ത്വരിതപ്പെടുത്തിയ പാതകള്‍ യാഥാര്‍ഥ്യമാക്കാന്‍ പഠിച്ചു. കോവിഡ് -19 നേക്കാള്‍ തുല്യമോ അതിലധികമോ ഭയാനകമായ മറ്റ് രോഗങ്ങള്‍ക്കെതിരായ യുദ്ധം ഫലപ്രദമായും ശക്തമായും നടത്തേണ്ടതുണ്ടെങ്കില്‍, ചടുലതയുടെയും കാര്യക്ഷമതയുടെയും പാഠങ്ങള്‍ നിയന്ത്രണ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തപ്പെടേണ്ടതുണ്ട്.
ഗവണ്മെന്റ് ഐകരൂപ്യത്തോടെ പ്രവര്‍ത്തിച്ചു എന്നതും മഹാവ്യാധിയെ എതിരിടുന്നതില്‍ ഗുണകരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പല വകുപ്പുകള്‍ ഉള്‍പ്പെട്ട ശാക്തീകരണ സംഘങ്ങള്‍ രൂപീകരിക്കുകയും പ്രത്യേകം പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്തു. അതുവഴി ഗവണ്മെന്റ് ഒന്നായി നിന്നുകൊണ്ട് തീരുമാനങ്ങള്‍ പെട്ടെന്നു കൈക്കൊള്ളുന്ന സ്ഥിതിയുണ്ടായി. പല മേഖലകളിലെയും പ്രവര്‍ത്തനത്തില്‍ വ്യവസായത്തിനു വലിയ പങ്കുണ്ടായി. മാധ്യമങ്ങള്‍, പ്രാദേശികമായി സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവര്‍, ആള്‍ക്കൂട്ടങ്ങള്‍, രാജ്യാന്തര തലത്തിലും ദേശീയ തലത്തിലുമുള്ള പങ്കാളികള്‍ എന്നിവര്‍ പിന്തുണയേകി. ഈ സമീപനം തുടരുന്നതു ഭാവിയില്‍ പൊതുജനാരോഗ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കും. അവസാനമായി നാം പഠിച്ച അടിസ്ഥാനപരവും മൂല്യമേറിയതുമായ പാഠങ്ങളിലൊന്ന് സുതാര്യമായ ആശയവിനിമയത്തെ കുറിച്ചാണ്. പൊതുജനാരോഗ്യത്തെക്കുറിച്ചും ശാസ്ത്രത്തില്‍ വിശ്വാസമര്പ്പിക്കേണ്ടതിനെക്കുറിച്ചും ജനകീയ ഭാഷയില്‍ ബോധവല്‍ക്കരിക്കാന്‍ ഇതുവഴി സാധിക്കും. വാക്സിന് എല്ലാവരിലും എത്തിക്കുന്നതിനായി ഡ്രോണുകള്‍ പോലെ നിര്‍ണായക സാങ്കേതിക വിദ്യ മുതല്‍ പാരമ്പര്യത്തിന്റെയും ശുഭപ്രതീക്ഷയുടെയും പ്രതീകമായ മഞ്ഞള്‍ വരെ, 24×7 പൊതുജനാരോഗ്യം മുതല്‍ അപകട സാധ്യത വരെ രാജ്യത്തു പ്രചരിച്ച ആശയ വിനിമയം നൂതന ആശയ വിനിമയ തന്തങ്ങളുമായി ചേര്ത്ത്ഉ പയോഗപ്പെടുത്തി.
പല രാജ്യങ്ങളിലും വാക്സിന് വിരുദ്ധര്‍ സംഘടിച്ചപ്പോള്‍, വര്‍ധിച്ച ജനപങ്കാളിത്തത്തിലൂടെ ഇന്ത്യ പ്രദര്‍ശിപ്പിച്ചത് ശാസ്ത്രബോധം സംശയത്തിന്റെ മുനയൊടിക്കുന്ന കാഴ്ചയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിട്ടും ആദ്യ ഘട്ടം വാക്സിന് 96.7 ശതമാനം പേര്‍ക്കും രണ്ടാം ഘട്ടം വാക്സിന് 89.2% പേര്‍ക്കും ലഭിച്ചു. ഇതു തെളിയിക്കുന്നത്കോ വിഡ് 19 വാക്സിനേഷന് പദ്ധതി വന്‍ വിജയമായിരുന്നു എന്നാണ്. ഇനി വാക്സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ക്കായി രാജ്യത്താകമാനം പ്രത്യേക പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്.
മനുഷ്യ വികസന റിപ്പോര്‍ട്ട് 2022 പ്രകാരം ആഗോള തലത്തില്‍ 2021ല്‍ മാത്രം വാക്സിനേഷന് പദ്ധതി 20 ദശലക്ഷം പേരെ രോഗത്തില്‍നിന്നു രക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കോവിഡ് മഹാവ്യാധിയെ നേരിടല്‍ ജനകീയപ്രസ്ഥാനമാക്കി മാറ്റി. എല്ലാ പങ്കാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഗവണ്മെന്റ്ഒ ന്നായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: