Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഥയറിയാതെ ആട്ടം കാണുന്നവര്‍

രാഹുല്‍ ഭാരത് ജോഡോ യാത്ര തുടങ്ങി നാലുനാള്‍ പിന്നിടും മുന്‍പേ ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേര്‍ കോണ്‍ഗ്രസ് വിട്ടു. അവര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോ, ഡെലിയ ലോബോ, രാജേഷ് ഫല്‍ദേസായ്, കേദാര്‍ നായിക്, സങ്കല്‍പ്പ് അമോന്‍കര്‍, അലക്‌സിയോ സെക്കിറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് സേത് തനാവതെയുടെയും സാന്നിധ്യത്തില്‍ ബിജെപിയുടെ ഭാഗമായത്. കോണ്‍ഗ്രസ് ഛോഡോ യാത്രയ്‌ക്ക് ഗോവയില്‍ തുടക്കമിട്ടിരിക്കുകയാണെന്ന് പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Sep 18, 2022, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്താകമാനമുള്ള ജനങ്ങള്‍ എല്ലാം കാണുന്നു. എല്ലാം കേള്‍ക്കുന്നു. ഏതാണ് നല്ലതെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നു. അതില്‍ മുന്നില്‍ നില്‍ക്കുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തന്നെയാണ്. മാറ്റത്തിനുവേണ്ടി ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ? മാറ്റം അത് വ്യക്തിപരമായല്ല രാജ്യത്തിനാകമാനമാണ്. അതിനനുസരിച്ച് തുരുമ്പിച്ച രാഷ്‌ട്രീയ ചിന്താധാരകളെ ഉപേക്ഷിക്കേണ്ടിവരും. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി അധികാരമേറ്റശേഷം സംഭവിക്കുന്ന ഗുണപരമായ മാറ്റമാണത്.

ത്രിപുര എന്നാല്‍ അറിയാമല്ലൊ. സിപിഎമ്മിന്റെ തട്ടകം. കാല്‍നൂറ്റാണ്ടായി ജയിക്കുന്നതും ഭരിക്കുന്നതും അവരായിരുന്നു. എന്നാല്‍ അഞ്ചാറ് വര്‍ഷം മുന്‍പ് കണ്ടില്ലെ. എല്ലാം കീഴ്‌മേല്‍മറിഞ്ഞു. ബിജെപിയുടെ യുവനേതാവ് ബിപ്ലവകുമാര്‍ മുഖ്യമന്ത്രിയായി. 35 വര്‍ഷം ഭരിച്ച ബംഗാളില്‍ മുന്‍മുഖ്യമന്ത്രിക്ക് ഒരനുശോചന പ്രമേയം അവതരിപ്പിക്കാന്‍ പോലും ഒരാളെ ജയിപ്പിക്കാന്‍ സിപിഎമ്മിനായില്ല. തൃണമൂല്‍ കോണ്‍ഗ്രസിനാണ് അവിടെ മേല്‍ക്കൈ നേടാനായത്. ബിജെപിയും അവിടെ ശക്തിതെളിയിച്ചു. ജനാധിപത്യമര്യാദ ലവലേശം തൊട്ടുതീണ്ടാത്ത പ്രകൃതക്കാരിയാണ് മമത ബാനര്‍ജി എന്ന് പലതവണ തെളിയിച്ചതാണ്. അടുത്തിടെ അത് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അവര്‍ക്കൊരു മടിയുമില്ല. മനസാക്ഷിയുമില്ല. അതല്ലെ ബിജെപി സമരത്തെ നേരിട്ട രീതി കണ്ടാല്‍ തോന്നുക. ‘ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ഗുരുക്കളുടെ നെഞ്ചത്ത്’ എന്നതാണവരുടെ ശൈലി. ഇ ഡി ഉദ്യോഗസ്ഥരെയും സിബിഐയെയും തടഞ്ഞ് തടിമിടുക്ക് കാട്ടിയത് കണ്ടില്ലെ. ദ്യൂ, ധാമന്‍ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജയിച്ചവര്‍ ഒന്നടങ്കം രാജിവച്ചു. അവരും ബിജെപിയിലെത്തി.

രാഹുല്‍ ഭാരത് ജോഡോ യാത്ര തുടങ്ങി നാലുനാള്‍ പിന്നിടും മുന്‍പേ ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേര്‍ കോണ്‍ഗ്രസ് വിട്ടു. അവര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോ, ഡെലിയ ലോബോ, രാജേഷ് ഫല്‍ദേസായ്, കേദാര്‍ നായിക്, സങ്കല്‍പ്പ് അമോന്‍കര്‍, അലക്‌സിയോ സെക്കിറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് സേത് തനാവതെയുടെയും സാന്നിധ്യത്തില്‍ ബിജെപിയുടെ ഭാഗമായത്. കോണ്‍ഗ്രസ് ഛോഡോ യാത്രയ്‌ക്ക് ഗോവയില്‍ തുടക്കമിട്ടിരിക്കുകയാണെന്ന് പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു. ബിജെപിയില്‍ ലയിക്കാന്‍ തീരുമാനമറിയിച്ചുള്ള കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയതിന് ശേഷമാണ് ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഇതോടെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെറും മൂന്നും ബിജെപി എംഎല്‍എമാര്‍ 20 ല്‍ നിന്ന് ഇരുപത്തെട്ടുമായി. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ മൂന്നുപേരുള്‍പ്പെടെ ഏഴ് എംഎല്‍എമാരാണ് ഇപ്പോള്‍ പ്രതിപക്ഷത്തുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിട്ടുപോകില്ലെന്ന് രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം എംഎല്‍എമാര്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.

ആസാമില്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കമറുല്‍ ഇസ്ലാം ചൗധരി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ലക്കും ലഗാനുമില്ലാത്ത നിലയിലാണെന്നാരോപിച്ച് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് രാജി പ്രഖ്യാപനം.

”ജനങ്ങള്‍ പറയുന്നത് ബിജെപിക്കൊപ്പം ചേരാനാണ്. ഞങ്ങള്‍ ജനപ്രതിനിധികളാണ്. അവരുടെ ശബ്്ദം കേള്‍ക്കേണ്ടത് കടമയാണ്. അതുകൊണ്ട് ബിജെപിയില്‍ ചേരുന്നു. ഗോവയിലെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ കോണ്‍ഗ്രസ് വിട്ടതിനുശേഷം പ്രതികരിച്ചതിങ്ങനെ: ”കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനൊന്നും ഇനിയാകില്ല. അതില്‍ മുഴുവന്‍ പ്രശ്‌നങ്ങളാണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പോകുന്നില്ല. അത് പൂര്‍ത്തിയാകുമോ എന്നുതന്നെ കണ്ടറിയണം. മുതിര്‍ന്ന നേതാക്കളെല്ലാം അസംതൃപ്തിയിലാണ്. അവരെല്ലാം പാര്‍ട്ടിവിടും. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണല്ലോ നമ്മെ തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നാല്‍ അത് സാധ്യമാകില്ലെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നത്.” ലോബോ പറഞ്ഞതങ്ങിനെയാണ്.

എംഎല്‍എ മാര്‍ക്ക് കൈക്കൂലി നല്‍കി കാലുമാറ്റിയതാണെന്നാണ് കൊണ്ടുപിടിച്ച പ്രചാരണം. ഗോവയില്‍ ഒരു എംഎല്‍എയ്‌ക്ക് 10 കോടി നല്‍കി എന്നാണ് ചൊല്ല്. പഞ്ചാബില്‍ നിന്ന് 10 എംഎല്‍എമാരെ കാലുമാറ്റാന്‍ നോക്കി എന്നാണ് ആപ്പിന്റെ പരാതി. ഒരു എംഎല്‍എയ്‌ക്ക് 40 കോടിയാണ്അവിടെ വിലയെന്നാണ് പരാതി. 35 എംഎല്‍എമാരെ സമീപിച്ചുവെന്നും പറയുന്നു. ഇത്രയും കാശുമായാണോ ബിജെപി പ്രതിനിധികള്‍ നടക്കുന്നത്? പറയുന്നതിലെന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ?

കാലുമാറ്റം ഇവിടെ മാത്രമല്ല നടന്നത്? കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റം നമ്മുടെ മുന്നിലുണ്ടല്ലോ. ലോനപ്പന്‍ നമ്പാടന്‍ സിപിഎമ്മിലേക്കല്ലേ കാലുമാറിയത്. രാക്കുരാമാനം കാവലിരുന്നു പിടിച്ചുകയറ്റി കൊണ്ടുപോയതല്ലേ? എത്ര കോടി നല്‍കിയെന്നാരെങ്കിലും പറഞ്ഞോ? ഏറ്റവും ഒടുവില്‍ ജോസ് കെ.മാണിയേയും കൂട്ടരേയും മുന്നണിമാറ്റി ഇടതുപക്ഷത്തോടൊപ്പം അടുപ്പിച്ചതിന്റെ മുടക്ക് മുതലെത്രയാണ്. നോട്ടെണ്ണുന്ന യന്ത്രം അടക്കമല്ലെ കെ.എം.മാണിയുടെ മകനേയും കൂട്ടരെയും കാലുമാറ്റിയത്. എത്ര തുക കിട്ടിയെന്ന് ജോസ് കെ.മാണി പറയുമോ? എത്രകൊടുത്തുവെന്ന് സിപിഎം പറയുമോ?

മണിപ്പൂരില്‍ ആറേ ആറ് എംഎല്‍എമാരാണ് ജെഒയുവിനുണ്ടായിരുന്നത്. 5 പേര്‍ അതില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. അവര്‍ക്കും കാശുകൊടുത്തോ? ആരാണവര്‍ക്ക് കാശ് കൊടുത്തത്? പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? അവിടെ ബിജെപിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ അഞ്ച് എംഎല്‍എമാരുടെ കുറവുണ്ടായിരുന്നോ? ‘ചെകിളക്കടിച്ചാലും പള്ളക്കടിക്കരുത്’ എന്നുപറയാറുണ്ടല്ലെ. കള്ളം പറയുന്നവര്‍ അതെങ്കിലും ഓര്‍ത്താല്‍ നന്നായിരുന്നു.

ബീഹാറില്‍ ബിജെപിയുടെ ഘടകകക്ഷിയായ ജെഡിയു പെട്ടെന്ന് കാലുമാറി. എത്ര രൂപ കിട്ടിയെന്ന് നിതീഷ്‌കുമാര്‍ പറയുമോ? അല്ലെങ്കില്‍ ലാലുയാദവിന് എത്ര കൊടുത്തുവെന്ന് നിതീഷ് പറയുമോ? ഇല്ല. ഇതൊക്കെ ആദര്‍ശപരമായ മാറ്റമെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങിനെയൊരു മാറ്റം മറ്റ് പാര്‍ട്ടികള്‍ക്ക് പാടില്ലെന്നുണ്ടോ? ‘വായില്‍ വന്നത് കോതയ്‌ക്ക് പാട്ട്’ എന്നപോലെ ചാനല്‍ചര്‍ച്ചകളിലും പരസ്യപ്രസ്താവനകളിലും ബിജെപി കാശുമായി ഇറങ്ങിയിരിക്കുന്നു. ചാക്കുമായി കറങ്ങുകയാണെന്ന് പുലമ്പുന്നതിന്റെ അര്‍ത്ഥമെന്താണ്.

നരേന്ദ്രമോദിയുടെ ഏകാധിപത്യ പ്രവണതയെ എതിര്‍ക്കാനാണത്രെ രാഹുലിന്റെ യാത്ര. എന്നാണ് ആ ഏകാധിപത്യം. അത് ഇന്ദിരയുടെ അടിയന്തിരാവസ്ഥയെപോലെയാണോ? അത് അതിലും കൂടിയതാണോ? നരേന്ദ്രമോദി ഒരു നേതാവിനെയും വ്യക്തിപരമായി എതിര്‍ക്കുന്നില്ല. രാഷ്‌ട്രീയ നിലപാടിനെ ചോദ്യം ചെയ്യും. കുടുംബാധിപത്യത്തെ വിമര്‍ശിക്കും. കള്ളപ്പണത്തെ വിമര്‍ശിക്കും. തീവെട്ടിക്കൊള്ള നടത്തുന്നതിനെ തുറന്നെതിര്‍ക്കും. ‘ഞാനായിട്ട് ഒരുകാശുപോലും ഖജനാവില്‍ നിന്നെടുക്കില്ല. ഒരുത്തനെയും എടുക്കാന്‍ അനുവദിക്കുകയുമില്ല’ എന്ന സത്യപ്രസ്താവന നടത്തിയ നരേന്ദ്രമോദിക്ക് ആരെ ഭയക്കണം! സത്യപ്രതിജ്ഞ അക്ഷരം പ്രതി പാലിക്കുന്ന പ്രധാനമന്ത്രി അടിസ്ഥാനവര്‍ഗത്തിന്റെ മോചനത്തിനായി പ്രയത്‌നിക്കുന്നു. അടിസ്ഥാന വര്‍ഗത്തിന്റെ ക്ഷേമത്തിനായി അദ്ധ്വാനിക്കുന്നു. രാഹുല്‍ നാലുമണിക്കൂറേ ഉറങ്ങുന്നുള്ളൂവെന്നാണ് ഇപ്പോള്‍ ചിലര്‍ എഴുതിപ്പിടിപ്പിക്കുന്നത്. കാലങ്ങളായി നരേന്ദ്രമോദി ചെയ്യുന്നത് അതാണ്. ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രയത്‌നിക്കുന്നു. അങ്ങിനെയൊരാളെ ഏകാധിപതിയെന്നാക്ഷേപിക്കുന്നവര്‍ കഥ അറിയാതെ ആട്ടം കാണുകയാണ്. അത്തരക്കാരെ ജനങ്ങള്‍ ആട്ടിയോടിക്കുക തന്നെ ചെയ്യും.

Tags: bjpcongressഗോവഭാരത്എംഎല്എ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

India

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies