കണ്ണൂര്‍: കേരളത്തിന് ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതാണെന്നും ആ പദവി ഉടന്‍തന്നെ എടുത്തുകളയണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഒരു പദവിയില്‍ ഇരുന്ന് ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു. ഗവര്‍ണര്‍ സ്വമേധയാ ചെറുതായിക്കൊണ്ടിരിക്കുന്നു.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ വിളിച്ചു പറയുന്നത്. അന്ന് ഗവര്‍ണറോ ബന്ധപ്പെട്ട മാറ്റാരെങ്കിലുമോ പരാതി നല്‍കിയിട്ടില്ല. ആരുടെയോ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ബില്ലില്‍ ഒപ്പിടില്ല എന്നു പറയാന്‍ അദേഹത്തിന് എങ്ങനെ കഴിയുന്നുവെന്നും ഇപി ചോദിച്ചു.
അതേസമയം, സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉന്നയിച്ച വിഷയങ്ങളോട് മറുപടി പറയുന്നതിന് പകരം അദ്ദേഹത്തിനെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. ഗവര്‍ണറല്ല മുഖ്യമന്ത്രിയാണ് അതിരുവിടുന്നതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്വേഷണം എവിടെയെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗവര്‍ണര്‍ക്കെതിരെ നടന്ന ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിച്ചില്ല. ഗവര്‍ണര്‍ അക്രമിക്കപ്പെടട്ടേ എന്നാണ് മുഖ്യമന്ത്രി കരുതിയതെന്ന് സംശയിക്കേണ്ടി വരും. ഗവര്‍ണറോട് നീചമായ സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: