തിരുവനന്തപുരം: ഗുഡ്നെസ് ടിവി ഉള്‍പ്പെടെയുള്ള ഗോസ്പല്‍ ടിവി ചാനലുകളില്‍ അദാനിക്കെതിരെ വലിയ തോതില്‍ ദുഷ്പ്രചാരണം നടക്കുന്നു. വിഴിഞ്ഞത്തെ മുക്കുവഗോത്രത്തെ ഇല്ലായ്മ ചെയ്യാന്‍ വരെ അദാനിയും കോര്‍പറേറ്റുകളും ശ്രമിക്കുന്നുവെന്നാണ് ആരോപണം.
അദാനി ദളിതരുടെ 20 ലക്ഷം ഏക്കര്‍ ഭൂമി വെട്ടിപ്പിടിച്ചുവെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്റ്റാന്‍ സ്വാമി ജയിലില്‍ മരണപ്പെട്ടതിനെയും കോര്‍പറേറ്റുകളുമായി ബന്ധിപ്പിച്ച് ഈ ടിവി ചാനല്‍ ആരോപണം ഉന്നയിക്കുന്നു.
പൊതുവേ വിഴിഞ്ഞ തുറമുഖ വിഷയത്തിലെ സമരത്തിന് പിന്നില്‍ ചില ഗുഢശക്തികളുടെ നീക്കമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങളുമായി സമരക്കാരെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ സമരം ലത്തീന്‍ കത്തോലിക്ക വിഭാഗം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സമരം തീര്‍ക്കാന്‍ ഇതുവരെ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: