തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നു മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല ഭേദഗതി ബില്ലില്‍ നിയമപരമായ പ്രശ്നമുണ്ട്. ആ ബില്ല് പരിശോധിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകോയുക്ത ഭേദഗതി ബില്‍ പരിശോധിക്കാനായിട്ടില്ല. പക്ഷെ മാധ്യമ വാര്‍ത്തകളും നിയമസഭാ നടപടിക്രമങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
2019ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരേ വധശ്രമമാണ് തനിക്കു നേരേയുണ്ടായത്. അതില്‍ എന്ത് നടപടിയെടുത്തൂവെന്നും ആരുടെ താല്പര്യ പ്രകാരമാണ് നടപടിയെടുക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കണ്ണൂര്‍ വി.സി വധശ്രമ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നതാണ്. അതിന് തന്റെ കൈയില്‍ തെളിവുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് പരാതി നല്‍കിയാണ്. കത്തയച്ചതുമാണ്. പക്ഷെ ഒരു നടപടിയുമുണ്ടായില്ല. ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുന്നില്ല. തെളിവുകള്‍ വരും ദിവസം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം കാത്ത് സൂക്ഷിക്കും. അതിന് തടസ്സമുണ്ടാക്കുന്ന ഒന്നിനും താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്നത് വരെ കൂട്ട് നില്‍ക്കില്ലെന്നും ഗവര്‍ണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: