കശ്മീര്‍: രണ്ട് മൗലവിമാരെയും നിരോധിക്കപ്പെട്ട സംഘടനയായ ജമാത്ത് ഇസ്ലാമിയുടെ അഞ്ച് പ്രവര്‍ത്തകരെയും ജമ്മുകശ്മീരില്‍ അറസ്റ്റ് ചെയ്തു. പൊതു സുരക്ഷാ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അക്ഷന്ത്യമായ രീതിയിലുള്ള മതപ്രഭാഷണങ്ങളുടെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം. ഈ പ്രഭാഷണങ്ങള്‍ പലതും യുവാക്കളെ മതമൗലികവാദികളാകാന്‍ ഉതകുന്നവയാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നും കശ്മീര്‍ സോണ്‍ എഡിജിപി വിജയകുമാര്‍ പറഞ്ഞു.
കശ്മീരിലെ രണ്ട് പ്രമുഖ മതപണ്ഡിതരാണ് അറസ്റ്റ് ചെയ്യപ്പെട്ട മുഷ്താഖ് അഹമ്മദ് വീറിയും അബ്ദുള്‍ റാഷിദ് ദാവൂദിയും. ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ പൊതു സുരക്ഷാനിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. വിചാരണകൂടാതെ രണ്ട് വര്‍ഷം തടവില്‍ വെയ്ക്കാന്‍ പൊതുസുരക്ഷാ നിയമം അനുവദിക്കുന്നു. മിക്കവാറും ഇരുവരെയും കശ്മീര്‍ താഴ്വരയിലെ ജയിലിലേക്ക് മാറ്റുമെന്നറിയുന്നു. ഇതില്‍ വീറി അഹ്ലി ഹദിത്ത് സ്കൂളില്‍ പെടുന്ന പണ്ഡിതനാണെങ്കില്‍ ദാവൂദി ബാറെല്വി വിഭാഗത്തില്‍പ്പെട്ട മൗലവിയാണ്.
ഇവര്‍ക്ക് പുറമെ 2019 ഫിബ്രവരിയില്‍ നിരോധിക്കപ്പെട്ട ജാമഅത്തെ ഇസ്ലാമിയില്പ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ജമാഅത്തെ ഇസ്ലാമിയില്പ്പെട്ട രണ്ട് മതപണ്ഡിതര്‍ ഫാഹിം റംസാന്, ഗാസി മൊയ്നുദ്ദീന് എന്നിവരാണ്. നിരോധിക്കപ്പെട്ടിട്ടും ഈ സംഘടനയില്‍ ഇപ്പോഴും സജീവമായി പ്രവര്ത്തിക്കുന്നവരുണ്ടെന്നത് പൊലീസിന് ഏറെ അമ്പരപ്പിക്കുന്ന വിവരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: