ന്യൂദല്‍ഹി: ലോക ധനികന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ഫ്രഞ്ച് വ്യവസായി ലൂയിസ് വിറ്റണ് ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 12.37 ലക്ഷം കോടിയാണ് അദാനിയുടെ ആകെ ആസ്തി. ഫോബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം അദാനിയുടെ ആസ്തിയില്‍ 5.2 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
നിലവില്‍ 273.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സ്പേസ് എക്സിന്റേയും ടെസ്ലയുടേയും സിഇഒ എലോണ്‍ മസ്കുമാണ് ഫോര്‍ബ്സ് പട്ടികയില്‍ ഒന്നാമത്. ഫ്രഞ്ച് വ്യവസായി ബെര്‍നാഡ് അര്‍നോള്‍ഡിനേയും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേയും മറികടന്നാണ് അദാനിയുടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അദാനിയെ കൂടാതെ മുകേഷ് അംബാനിയാണ് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ളത്. 92.2 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ബില്‍ഗേറ്റ്സ്, ലാറി എലിസണ്‍, വാരന്‍ ബഫറ്റ്, ലാരി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: