ലഖിംപൂര്‍ : ദളിത് സഹോദരിമാര്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരുവരും കഴുത്ത് ഞെരിഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നും പോലീസിന് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ ഇവര്‍ അറസ്റ്റിലായിരുന്നു.
അതിനിടെ അറസ്റ്റിലായ പ്രതികളെ പതിനാല് ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് ഇവരെ ലഖിംപൂര്‍ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. പതിനഞ്ചും പതിനേഴും വയസ്സുള്ള ദളിത് പെണ്‍കുട്ടികളേയാണ് പ്രതികള്‍ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ജുനൈദിനെ എന്‍കൗണ്ടറിലൂടെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപയും, വീടും, കൃഷി ഭൂമിയും നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: