തിരുവനന്തപുരം : കേരളത്തിന്റെ ഭരണം സിപിഎം പാര്‍ട്ടി സെല്ലിന്റെ കീഴിലാക്കി പാര്‍ട്ടി. മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ എല്ലാ സിപിഎം മന്ത്രിമാരുടെയും ഓഫീസിലും ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു. ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം സിപിഎം അടിച്ചേല്‍പ്പിക്കുന്നത്. സര്‍ക്കാരില്‍ പാര്‍ട്ടി ഭരണം നടത്തരുത് എന്നും പേരുദോഷം കേള്‍പ്പിക്കരുത് എന്നും മന്ത്രിമാരുടെ സ്റ്റാഫിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. അതേ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ പാര്‍ട്ടി സെല്‍ രൂപീകരിച്ചിരിക്കുന്നത്. പാര്‍ട്ടി അംഗത്വമുള്ളവരെ മാത്രമാണ് സിപിഎമ്മും സിപിഐയും ഇത്തവണ മന്ത്രിമാരുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ മന്ത്രിയുടെ ഓഫീസിലും പത്തിലധികം പേര്‍ പാര്‍ട്ടി അംഗത്വമുള്ളതിനാല്‍, ആ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ബ്രാഞ്ച് രൂപീകരിക്കുകായായിരുന്നു. എകെജി സെന്ററാണ് ഈ ഘടകങ്ങളെ നിയന്ത്രിക്കുക. പാര്‍ട്ടി നിര്‍ദ്ദേശങ്ങളും ഭരണപരമായ ഉത്തരവാദിത്വങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ എല്ലാ മന്ത്രി ഓഫീസ് ബ്രാഞ്ചുകളുടെയും യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുമിച്ചാണ് ചേര്‍ന്നിട്ടുളളത്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് മന്ത്രിമാരുടെ ഓഫിസില്‍ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ച് സിപിഎം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: