Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഓണസാഹിത്യം സമൃദ്ധം

ഭീമാകാരനായ മാവേലിയുടെയും ഒരു ഭൂഖണ്ഡത്തിന്റെ വലുപ്പമുള്ള പൂക്കളത്തിന്റെയും ചിത്രങ്ങളും ഓണസാഹിത്യവാചകമടിയും കൊണ്ടാണ് ചിങ്ങമാസം പിറന്നാല്‍ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്.

എസ്.കെ by എസ്.കെ
Sep 16, 2022, 05:49 am IST
in Article

അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളെല്ലാം ഓണസാഹിത്യലഹരി നിറഞ്ഞകാലമായിരുന്നു. എഴുത്തുകാരും സാംസ്‌കാരികനായകരും പത്രലേഖകരും ഈ സാഹിത്യശാഖയെ തങ്ങളാലാവുംവിധം സമ്പന്നമാക്കി. ഭീമാകാരനായ മാവേലിയുടെയും ഒരു ഭൂഖണ്ഡത്തിന്റെ വലുപ്പമുള്ള പൂക്കളത്തിന്റെയും ചിത്രങ്ങളും ഓണസാഹിത്യവാചകമടിയും കൊണ്ടാണ് ചിങ്ങമാസം പിറന്നാല്‍ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്.

ഓണാഘോഷത്തിന് പല മാറ്റങ്ങളും വന്നെങ്കിലും പത്രങ്ങളിലെ ഓണഭാഷാശൈലിക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ സ്ഥിരം പ്രയോഗങ്ങളും പൊടിക്കൈകളും കൊണ്ടുള്ള ഓണാഘോഷം പലര്‍ക്കും ശീലമായിപ്പോയി. ഇത്തവണയും ‘സമത്വത്തിന്റെ സ്മൃതികളുണര്‍ത്തി’യാണ് ഓണംവരുന്നത്. ഓണം വന്നപ്പോള്‍ ‘സമൃദ്ധിയുടെ സ്മരണകള്‍’ ഉണര്‍ന്നവരും കുറവല്ല. ‘കാര്‍ഷികസംസ്‌കൃതിയുടെ സ്മരണകളില്‍’ തന്നെ ചിലര്‍ ഉറച്ചുനിന്നു. ‘വിളവെടുപ്പുകാല’ത്തിന്റെ ഓര്‍മ്മകളുണര്‍ത്താനും ചിലര്‍ മറന്നില്ല.

‘ഓണം എത്താറായെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിവരുന്നത് ‘ഊഞ്ഞാലാകും’ എന്നാണ് ഒരു ഓണവിശേഷത്തില്‍ കണ്ടത്. ഊഞ്ഞാലായതുകൊണ്ട് ‘ആടിവരുന്നത്’ എന്നാക്കാമായിരുന്നു!

ഓണവാര്‍ത്തകളിലും വിശേഷണങ്ങളിലും അന്നും ഇന്നും താരമാണ് ‘ഗൃഹാതുരത്വം’. ഓണക്കാലത്ത് എന്തുകണ്ടാലും ചിലര്‍ക്ക് ‘ഗൃഹാതുരത്വം ഉണരും’.

”ഇന്ന് ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ കോളേജുകളിലും സ്‌കൂളുകളിലും ഊഞ്ഞാലാട്ടം ഗുഹാതുരമായ ഓരോര്‍മയാണ്.”

”ഗൃഹാതുരതയുടെ ഓര്‍മയുണര്‍ത്തി ഓണക്കളി”

”ഗൃഹാതുരമായ ഓര്‍മകളെ തഴുകിയുണര്‍ത്തുന്ന ഓണക്കളികള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ ഉണര്‍ത്തുപാട്ടുകളായിരുന്നു.”

”പഴയ ഓണപ്പാട്ടുകള്‍ക്കാണ് ഇന്നും പ്രിയം. അവ പലര്‍ക്കും ഗൃഹാതുരതയുടെ മധുരം പകരുന്നു.”

‘വര്‍ണ’പ്രയോഗത്തില്‍ മടുപ്പുവന്നിട്ടാകാം ചില ലേകകര്‍ ‘കളറി’ല്‍ അഭയം തേടിയിരിക്കുന്നു. ‘വര്‍ണപ്പകിട്ടി’ന്റെയും ‘വര്‍ണാഭ’യുടെയും സ്ഥാനത്തും ‘കളര്‍’ കടന്നുവന്നിട്ടുണ്ട്, ചില തലക്കെട്ടുകള്‍ നോക്കുക:

”ഈ ഓണം കളറാണ്”

”അത്താഘോഷം കളറായി”

”അത്തം ഘോഷയാത്രയില്‍ കളര്‍ വിസ്മയം”

‘കളര്‍പ്പകിട്ടും’ ‘കളറാഭ’യും താമസിയാത്ത എത്തിയേക്കും!

”ഓണപ്പരിപാടികളുടെ ഓളവും താളവും നിറഞ്ഞ സ്‌കൂള്‍ മുറ്റങ്ങളും കേരളസാരിയും കസവുമുണ്ടും അണിഞ്ഞെത്തിയ യുവതീയുവാക്കളും പഴയ ഓണക്കാലത്തിന്റെ ആഘോഷങ്ങളിലേക്ക് ലയിച്ചും, പുലികളിയും ഓണപ്പാട്ടും വഞ്ചിപ്പാട്ടും തിരുവാതിരക്കളിയുമൊക്കെയായി കുട്ടികള്‍ ഓണാഘോഷങ്ങളില്‍ ലയിച്ചു.”

‘ലയനം’ അല്പം കൂടിപ്പോയി!

‘ഓണനാളുകള്‍ക്ക് മധുരം പകരാന്‍’ നാടെങ്ങും പായസമേളയുണ്ട്.

‘ഇരട്ടിമധുരം നല്‍കാന്‍’ പായസമേള ഒരുക്കിയവരും ധാരാളം.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇത്തവണയും ‘ആവേശം കത്തിക്കയറി’. ‘പതിനായിരങ്ങള്‍ സാക്ഷികളായി’. പുന്നമടക്കായല്‍ ‘ആവേശക്കടലായി’ ചില തുഴക്കാര്‍ ‘ആവേശക്കൊടുമുടികയറി’…

”മാവേലീ, നിന്റെ വരവുമൂലം പാവങ്ങള്‍ കഷ്ടത്തിലായി ഞങ്ങള്‍!” എന്നുകവി പാടിയത് പത്രലേഖകരെക്കൂടി ഉദ്ദേശിച്ചാവാം!

മുഖപ്രസംഗങ്ങളില്‍ നിന്ന്:

”പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍ വികസന വിരോധികളായി മുദ്രകുത്തുന്ന ഭരണകൂട സമീപനം കേരളത്തിലും ഏറെ പ്രകടമാണ്.”

‘ചൂണ്ടിക്കാട്ടുമ്പോള്‍’ എന്നുമതി. ‘ചൂണ്ടിക്കാട്ടുന്നവരെ’ എന്നാക്കിയാല്‍ ഏറെ നന്ന്.

”മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം നാടിനെ നടുക്കുന്നതും മനുഷ്യത്വരഹിതവുമായ പല കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നു.”

‘നാടിനെ നടുക്കുന്ന’, ‘മനുഷ്യത്വരഹിതമായ’ – ഇവയില്‍ ഒന്നുമതി.

പിന്‍കുറിപ്പ്;

ഓണസാഹിത്യാചന്തയിലെത്തിയ പത്രലേഖകന്‍ ഒരു സ്റ്റാളുടമയോട്:

എങ്ങനെയുണ്ട് കച്ചവടം?

ഉടമ: തീരെ മോശം!

പത്രലേഖകര്‍: അതെന്താ, ഇവിടെയെല്ലാം നല്ല തിരക്കാണല്ലോ.

ഉടമ: വരുന്നവരില്‍ മിക്കവരും എഴുത്തുകാരാ സാറേ. അവരാരും മറ്റെഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങില്ല. അവരുടെ പുസ്തകങ്ങള്‍ മറ്റാരെങ്കിലും വാങ്ങുന്നുണ്ടോ എന്നറിയാന്‍ വെറുതെ ചുറ്റിപ്പറ്റി നടക്കുന്നതാ…

Tags: Onam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.