ന്യൂദല്‍ഹി: ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാരങ്ങളും ബഹുമാനത്തോടെയാണ് ഐഎസ്ആര്‍ഒ കാണുന്നതെന്ന് ചെയര്മാന് ഡോ.എസ് സോമനാഥ്. അതിനാലാണ് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന് മുമ്പ് പൂജകള്‍ നടത്തുന്നത്. ഒരു സങ്കേതിക സ്ഥാപനത്തില്‍ വരുമ്പോള്‍ ഇതെല്ലാം മാറ്റിവെയ്ക്കണമെന്ന് നിര്ബന്ധിക്കില്ല. മനുഷ്യരുടെ ചിന്തകളും വിശ്വാസങ്ങളും മാനിച്ച് കൊണ്ട് മാത്രമെ ഇത്തര പ്രവര്‍ത്തനങ്ങളും ചെയ്യാനകൂവെന്നും അദേഹം വ്യക്തമാക്കി.
രാജ്യത്തെ ബഹിരാകാശ പര്യവേഷണ രംഗത്ത് ഇനി മുതല്‍ റോക്കറ്റുകളുടെ നിര്‍മാണവും ഏകോപനവും വിക്ഷേപണവും സ്വകാര്യ കമ്പനികളും നിര്‍വ്വഹിക്കുമെന്നും അദേഹം പറഞ്ഞു. ഇത്തരം വിക്ഷേപണത്തിനുള്ള നാല് വര്‍ഷ കരാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലും സ്വകാര്യ കമ്പനിയായ എല്‍ ആന്റ് ടിയുമായി ഒപ്പുവച്ചിട്ടുണ്ട്.
ചിലവ് കുറഞ്ഞ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി വാണിജ്യ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്പേസ് എക്സ് പോലുള്ള സ്ഥാപനങ്ങള്‍ ഐഎസ്ആര്‍ഒ നല്‍കുന്നതിലും കുറഞ്ഞ തുകയ്ക്ക് ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നു. ഈ അവസരത്തില്‍ കൂടുതല്‍ ചിലവ് കുറച്ച് പിഎസ്എല്‍വി വിക്ഷേപണം നടത്താനും മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാനും സ്വകാര്യ കണ്‍സോഷ്യവുമായുള്ള സഹകരണത്തിലൂടെ സാധ്യമാകും എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ചന്ദ്രനില്‍ പര്യവേഷണം നടത്താനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ മൂന്ന് തയ്യാറായിട്ടുണ്ട്. ഇനി വിക്ഷേപണത്തീയതി തീരുമാനിച്ചാല്‍ മാത്രം മതിയെന്നും ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.എസ് സോമനാഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: