കൊച്ചി : റോഡില്‍ രൂപപ്പെട്ട കുഴിയില്‍ വീണ് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ഇന്ന് രാവിലെ പെരുമ്പാവൂര്‍- ആലുവ റൂട്ടിലെ കുഴിയില്‍ വീണ് പരിക്കേറ്റ കുന്നത്തുക്കര സ്വദേശി കുഞ്ഞുമുഹമ്മദ്(76) ആണ് പരിക്കേറ്റത്. മൂന്നാഴ്ച മുമ്പാണ് ഇയാള്‍ അപകടത്തില്‍ പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഇന്ന് ഉച്ചയോടെ മരണമടയുകയായിരുന്നു. ഓഗസ്റ്റ് 20ന് പതിയാട്ട് കവലയ്ക്ക് സമീപത്തായാണ് കുഞ്ഞു മുഹമ്മദ് അപകടത്തില്‍പെടുന്നത്. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞു മുഹമ്മദിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതിനിടെ ആലുവ- പെരുമ്പാവൂര്‍ റൂട്ടിലെ കുഴിയില്‍ വീണ് വ്യാഴാഴ്ചയും ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. 10 ലക്ഷത്തോളം ചെലവഴിച്ച് റോഡിന് അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അപകടമുണ്ടാകുന്നത്. പിന്നാലെ നാട്ടുകാര്‍ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: