ന്യൂദല്‍ഹി:പ്രധാനമന്ത്രി മോദിയുടെ വികസനസംരംഭങ്ങളെ പുകഴ്ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന് നൂറ് നാവ്. ഇന്ത്യയിലെ സൗരോര്‍ജ്ജ ഉപഭോഗം വര്‍ധിച്ചുവരുന്നത് കാണുന്നത് അതിശയമാണെന്നും ബില്‍ഗേറ്റ്സ് പറയുന്നു.
“ഇന്ത്യയില്‍ സൗരോര്‍ജ്ജ ഉപയോഗം വര്‍ധിച്ചു. റിലയന്‍സിനെപ്പോലുള്ള കമ്പനികള്‍ ഈ മേഖലയില്‍ മുതല്‍ മുടക്കുന്നത് കാണുമ്പോള്‍ സന്തോഷം. ചെയ്യേണ്ടതിന്റെ തുടക്കത്തിലാണ് ഇപ്പോള്‍ നമ്മള് നില്‍ക്കുന്നത്. വ്യാവസായിക സമ്പദ്ഘടന മാറുന്നത് കാണുമ്പോള്‍ ഈ പുതിയ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടതുണ്ട്.”- ബില്‍ ഗേറ്റ്സ് ടൈംസ് നെറ്റ് വര്‍ക്കിലെ ഗ്രൂപ്പ് എഡിറ്റര്‍ നാവിക കുമാറിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ആഗോള തലത്തില്‍ ഇന്ത്യ ഒരു പരമപ്രധാനരാഷ്ട്രമാണ്. ലോക ജനസംഖ്യയുടെ വലിയൊരു പങ്കാണ് ഇന്ത്യയില്‍ ഉള്ളത്. – ബില്‍ ഗേറ്റ്സ് പറയുന്നു.
ഇതിന് പുറമെ മോദിയുടെ വികസന സംരംഭങ്ങളായ വാക്സിന് ലഭ്യത വിപുലമാക്കല്‍, പൊതുശുചിത്വസംവിധാനങ്ങള് മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ പേമെന്റിലെ വിപുലീകരണം തുടങ്ങി മോദിയുടെ നേതൃസംരംഭങ്ങളെയെല്ലാം ബില്‍ഗേറ്റ്സ് എണ്ണമിട്ട് അനുമോദിക്കുന്നു. “ഇന്ത്യയില്‍ മോദിക്ക് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. വൈവിധ്യങ്ങളേറെയുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ”- മോദി നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് ബില്‍ഗേറ്റ്സ് ചുരുക്കിപ്പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: