ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്ന് അഭയം തേടി ഇന്ത്യയില്‍ എത്തി ദല്‍ഹിയിലെ കോളനികളിലും ചേരികളിലും താമസിക്കുന്ന ഹിന്ദു അഭയാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ആദര്‍ശ് നഗറില്‍ വസിക്കുന്ന ഇവരുടെ അവസ്ഥ ദയനീയമാണ്.
വൈദ്യുതി പോലുമില്ല. അഭയാര്‍ഥികള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഹര്‍ജികള്‍ ഒക്ടോബര്‍ ആറിന് വീണ്ടും പരിഗണിക്കും. 200ലേറെ അഭയാര്‍ഥികളാണ് ദല്‍ഹി ആദര്‍ശ് നഗറില്‍ താമസിക്കുന്നത്.
ഇവര്‍ക്ക് കേന്ദ്രം ആധാര്‍ കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു. ഇവര്‍ക്ക് ദീര്‍ഘകാല വിസകളും നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് കോടതിക്ക് വിശ്വാസമുണ്ട്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: