ഇസ്ലാമാബാദ്: ലോകം തേടുന്ന കൊടും ഭീകരന് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പിടിക്കാന്‍ താലിബാന്റെ സഹായം തേടി പാകിസ്ഥാന്. മസൂദ് അസ്ഹറിനെ യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചതോടെയാണ് പാകിസ്ഥാന് കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്നത്. മസൂദ് പാകിസ്ഥാനിലാണ് ഏറെ നാള് സുഖജീവിതം നയിച്ചത്.
മസൂദ് അസ്ഹറിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയമാണ് താലിബാന് കത്തെഴുതിയത്. ഭീകരന് അഫ്ഗാനില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് പാകിസ്ഥാന്റെ വാദം. ഭീകരന്മാരെ സംരക്ഷിച്ചാല്‍ വിദേശത്ത് നിന്നുള്ള വായ്പയടക്കമുള്ള സഹായങ്ങള്‍ പാകിസ്ഥാന് മുടങ്ങും. ആ സാഹചര്യത്തിലാണ് മസൂദിനെ പിടിക്കാന്‍ താലിബാന്റെ സഹായം തേടുന്നത്.
പുല്‍വാമ ചാവേര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് മസൂദ് അസ്ഹര്‍. 2019 ആക്രമണത്തിന് ശേഷമാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. അന്ന് നടന്ന 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലോ കുനാര്‍ പ്രവിശ്യയിലോ ആണ് മസൂദ് ഒളിവില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: