ആലപ്പുഴ : ആശുപത്രിയില്‍ ഏറ്റുമുട്ടിയ ഗുണ്ടാ സംഘത്തില്‍ സിപിഎം ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ടതില്‍ പാര്‍ട്ടിക്ക് തലവേദന. നേതാക്കളെ സസ്പെന്‍ഡ് ചെയ്ത് വിവാദത്തില്‍ നിന്നും തലയൂരാന്‍ നീക്കവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും. കഴിഞ്ഞ ദിവസം കായംകുളം താലൂക്കാശുപത്രിയിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്.
സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്, സുധീര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, വിനോദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച രാതി ചേര്‍ന്ന കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ ഗുണ്ടാവിളയാട്ടത്തില്‍ ആശുപത്രി ഉപകരണങ്ങളും തകര്‍ന്നു. സംഭവത്തില്‍ ചിറക്കടവം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സിഡന്റുമായ സാജിദ് ഷാജഹാന്, ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്, സുധീര്‍ എന്നിവര്‍ക്കെതിരെ കായംകുളം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് പേര് കൂടി കേസില്‍ പ്രതികളാണ്.
വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയില്‍ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി. ഇതില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയയാളെ പിന്തുടര്ന്ന് എത്തിയ സംഘം ഒപി ബ്ലോക്കിലും വാര്‍ഡിലും വെച്ചും ഏറ്റുമുട്ടുകയായിരുന്നു. ഡോക്ടറുടെ കാബിനില്‍ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: