ന്യൂദല്‍ഹി: മനുഷ്യരെ ശൂന്യാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്യാന് ദൗത്യം 2024ല്‍ നടക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഈ വര്‍ഷം നടത്താനായിരുന്നു പദ്ധതിയെങ്കിലും കൊവിഡ് കാരണം പാളുകയായിരുന്നു. ഈ വര്‍ഷം ഒടുവില്‍ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടക്കും. അതിനു ശേഷം അടുത്ത വര്‍ഷം പെണ്റോബോട്ട് വ്യോമ മിത്രത്തെ അയയ്ക്കും. അതിനും ശേഷമാകും മനുഷ്യരെ അയക്കുക. ഇതിനുള്ള നാല് വ്യോമസേനാ പൈലറ്റുമാരെ തെരഞ്ഞെടുത്ത് അവര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: