വാരണാസി: ഗ്യാന്‍ വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്തണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന ജില്ലാ കോടതി വിധിയെ സ്വാഗതം ചെയ്ത് മുസ്ലീം മഹിളാ ഫൗണ്ടേഷനുമായി (എംഎംഎഫ്) ബന്ധമുള്ള മുസ്ലീം സ്ത്രീകള്‍. കേസില്‍ ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരേ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയായ അഞ്ജുമാന്‍ ഇന്റസ്ജാമിയ മസ്ജിദിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. കോടതി വിധി വന്നയുടന്‍, എംഎംഎഫ് പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ മുസ്ലീം സ്ത്രീകള്‍ ‘ഓം നമഃ ശിവായ മന്ത്രോച്ചാരണത്തോടെ ഭഗവാന്റെ രൂപത്തില്‍ ആരതി നടത്തുകയും ജില്ലയിലെ ലമാഹി ഗ്രാമത്തിലെ സുഭാഷ് ഭവനില്‍ ആഘോഷം നടത്തുകയും ചെയ്തു. .
ഗ്യാന്‍ വാപി കേസില്‍ ആദ്യം മുതല്‍ മുസ്ലീം സ്ത്രീകള്‍ സത്യത്തിനൊപ്പമാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഔറംഗസേബിന്റെ കളങ്കം തുടച്ചുനീക്കണമെന്നും നസ്‌നീന്‍ പറഞ്ഞു. ‘നമ്മുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നപ്പോള്‍ അവര്‍ ആദി വിശ്വേശ്വരനെ ആരാധിച്ചിരുന്നു,’ നസ്‌നീന്‍ പറഞ്ഞു, ‘ഒരു മുഗള്‍ ആക്രമണകാരിയായ ഔറംഗസീബിന് എങ്ങനെയാണ് ആദി വിശ്വേശ്വരനെ പിടിക്കാന്‍ കഴിയുക?’ മുഗളന്മാരുടെ പാപം ഒരു മുസ്ലിമും ചുമക്കരുതെന്ന് അവര്‍ പറഞ്ഞു. ക്ഷേത്രം തകര്‍ത്തുവെന്നതിന് ആയിരക്കണക്കിന് തെളിവുകളുണ്ട്. ‘ഹിന്ദു ലോകത്തിലെ മഹത്തായ സഹിഷ്ണുതയുള്ള സമൂഹമാണ്, അതിനാല്‍ ഔറംഗസേബിന്റെ പാപങ്ങളില്‍ നിന്ന് അതിന്റെ വിശുദ്ധ സ്ഥലത്തെ മോചിപ്പിക്കാന്‍ കോടതിയുടെ പിന്തുണ അവര്‍ സ്വീകരിക്കുന്നു. ഞങ്ങള്‍ എല്ലാവരും കോടതിയുടെ തീരുമാനത്തെ മാനിക്കുന്നെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: