തിരുവനന്തപുരം: കോസ്റ്റല്‍ ക്ലീനിംഗ് കേരളയുടെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര സമുദ്രതീര ശുചീകരണ ദിനമായ സെപ്തംബര്‍ 17ന് കേരളത്തിലെ തീരപ്രദേശങ്ങള്‍ ശുചീകരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചു ലോകത്തിലെ വിവിധ സമുദ്രതീരങ്ങളില്‍ അന്നേ ദിവസം നടക്കുന്ന ശുചീകരണത്തിന്റെ ഭാഗമായാണ് കേരളത്തിലെ തീരപ്രദേശങ്ങളിലും ശുചീകരണം നടത്തുന്നത്.
17ന് രാവിലെ 7.45 മണി മുതല്‍ 11 മണി വരെ തീരദേശമുള്ള ഒമ്പതു ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തുന്നത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നാഷണല്‍ സര്‍വീസ് സ്‌കീം, വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, നിംസ് മെഡിസിറ്റി, സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി സംരക്ഷണ സമിതി, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക പ്രമുഖര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിചേരും.
വാര്‍ത്താ സമ്മേളനത്തില്‍ സമിതി സംസ്ഥാന ചെയര്‍മാനും നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടറുമായ ഫൈസല്‍ഖാന്‍, വര്‍ക്കിംഗ് ചെയര്‍മാനും ജലവിഭവ വകുപ്പ് മുന്‍ ഡയറക്ടറുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ്, ജനറല്‍ കണ്‍വീനര്‍ സേതുനാഥ് മലയാലപ്പുഴ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: