തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്രയെ സിപിഎം എതിര്‍ക്കുന്നില്ല. എന്നാല്‍ കേരള സര്‍ക്കാരിനേയോ സിപിഎമ്മിനേയോ ശരിയല്ലാത്ത രീതിയില്‍ വിമര്‍ശിച്ചാല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കുള്ള യാഥാര്‍ത്ഥ ബദല്‍ രാഹുല്‍ ഗാന്ധിയാണ്. കേരളത്തിലും അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് യാത്രയ്ക്ക് പിന്തുണ നല്‍കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി 18 ദിവസം കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ യുപിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നത്. ഇങ്ങിനെയാണോ ബിജെപിയെ നേരിടുന്നതെന്നായിരുന്നു സിപിഎം വിമര്‍ശിച്ചു. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’. സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: