തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവ് നായ ശൈല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് തദ്ദേശ സ്വയംഭരണ മന്ത്രി. തെരുവ് നായ ആക്രമണത്തെ തുടര്‍ന്ന് മരണം ഉള്‍പ്പടെ നടന്ന സാഹചര്യത്തിലാണ് ഈ നടപടി.
കളക്ടര്‍മാര്‍ക്കൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മാലിന്യ നീക്കം, വാക്സിനേഷന് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ഇത്. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈനിലൂടെയാണ് യോഗം. കഴിഞ്ഞദിവസം സംസ്ഥാനത്തെ മലിന്യനീക്കത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കാറ്ററിങ്, ഹോട്ടല്‍, മാംസ വ്യാപരികള്‍ ഉള്‍പ്പടെയുള്ളവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. അതിന് മുന്നോടിയായാണ് ഇന്നത്തെ യോഗം.
അതേസമയം തെരുവുനായ്ക്കളെ കൊന്നൊടുക്കുകയല്ല, വേണ്ടത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. തെരുവ് നായകള്‍ക്ക് സ്നേഹത്തോടെ ഭക്ഷണം നല്കുന്ന രീതിയിലേക്ക് എല്ലാവരും മാറണം. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണം . നായ്ക്കളെ കല്ലെറിഞ്ഞോടിക്കരുത്. ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കേണ്ടതുണ്ട്.
ആക്രമണകാരികളായ നായ്ക്കളെ മാത്രം തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാം. ഇവയെ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിക്കണം. വന്ധ്യംകരണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കം നൂതന മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുമെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: