Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആഗമാനന്ദസ്വാമികളെന്ന പ്രകാശഗോപുരം

ഇന്ന് ശ്രീമദ് ആഗമാനന്ദസ്വാമികളുടെ 125-ാം ജന്മവാര്‍ഷികമാണ്. കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം(1936)നടക്കുന്നതിനും എത്രയോ മുമ്പായിരുന്നു ആഗമാനന്ദസ്വാമികള്‍ പുതുക്കാട്ടുള്ള ശ്രീരാമകൃഷ്ണാശ്രമത്തില്‍ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം നല്‍കി സമൂഹത്തിനാകെ മാതൃകയായതെന്നോര്‍ക്കുക. കേരളസമൂഹത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. അതുപോലെ 1936-ല്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിക്കാനും സ്വാമികള്‍ക്കു കഴിഞ്ഞു. ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാനും തിരുവിതാംകൂര്‍ രാജാവിനെ ഇതിനായി പ്രേരിപ്പിക്കാനും അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ക്ക് ആഗമാനന്ദസ്വാമികള്‍ വലിയ പ്രേരണയാണു നല്കിയത്.

സ്വാമി നന്ദാത്മജാനന്ദ by സ്വാമി നന്ദാത്മജാനന്ദ
Sep 13, 2022, 06:00 am IST
in Main Article

കേരളസമൂഹത്തെ ഇരുത്തിച്ചിന്തിപ്പിച്ച രണ്ടു സംഭവങ്ങളായിരുന്നു ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന സമൂഹപന്തിഭോജനവും(1914), പുതുക്കാട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന ക്ഷേത്രപ്രവേശനവും(1928). ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ നേതൃത്വത്തിലാണു കേരളത്തിലെ ആദ്യ സമൂഹപന്തിഭോജനം ഹരിപ്പാടു നടന്നതെങ്കില്‍ ശ്രീമദ് ആഗമാനന്ദസ്വാമികളുടെ നേതൃത്വത്തിലാണ് പുതുക്കാട്ടുവെച്ചു സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശനം നല്‍കുകയുണ്ടായത്. രണ്ടു സംഭവങ്ങളും അതിപ്രധാനമായിരുന്നു. കാരണം കേരളസമൂഹത്തെ  സംബന്ധിച്ചിടത്തോളം അന്നു ചിന്തിക്കാന്‍പോലുമാകാത്ത കാര്യമായിരുന്നു അത്. രണ്ടു സംഭവങ്ങളിലും ബ്രാഹ്മണരുള്‍പ്പടെയുള്ള യാഥാസ്ഥിതികരുടെ കൂടി പിന്തുണകിട്ടി എന്നതുകൊണ്ടാണു സമൂഹം മാറി ചിന്തിച്ചതും, ജനങ്ങള്‍ പരിവര്‍ത്തനങ്ങള്‍ക്കായി സ്വയം തയ്യാറായതും. ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ നടന്ന ശ്രീരാമകൃഷ്ണമഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മാറ്റി മറിക്കാന്‍ പ്രയോജനപ്പെട്ടതിന്റെ പ്രധാന കാരണം അത്തരം പ്രവര്‍ത്തനങ്ങളില്‍ യാഥാസ്ഥിതികരും സമൂഹത്തിലെ ഉയര്‍ന്ന വിഭാഗം ജനങ്ങളും അധഃസ്ഥിത ജനവിഭാഗങ്ങളും ഒരുപോലെ തോളോടുതോള്‍ ചേര്‍ന്നു സഹകരിച്ചു എന്നതാണ്.  

കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം(1936)നടക്കുന്നതിനും എത്രയോ മുമ്പായിരുന്നു ആഗമാനന്ദസ്വാമികള്‍ പുതുക്കാട്ടുള്ള ശ്രീരാമകൃഷ്ണാശ്രമത്തില്‍ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം നല്‍കി സമൂഹത്തിനാകെ മാതൃകയായതെന്നോര്‍ക്കുക. കേരളസമൂഹത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. അതുപോലെ 1936-ല്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിക്കാനും സ്വാമികള്‍ക്കു കഴിഞ്ഞു. ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാനും തിരുവിതാംകൂര്‍ രാജാവിനെ ഇതിനായി പ്രേരിപ്പിക്കാനും അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ക്ക് ആഗമാനന്ദസ്വാമികള്‍ വലിയ പ്രേരണയാണു നല്‍കിയത്. എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമാക്കിയ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിക്കുന്നതില്‍ ആഗമാനന്ദസ്വാമികളും ശുഭാനന്ദ ഗുരുദേവനും വഹിച്ച വലിയ പങ്ക് അധികമാരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്.  

ആധുനിക കേരളത്തിന്റെ ശില്പികളിലൊരാളായ ആഗമാനന്ദസ്വാമികളാണു ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും ശേഷം കേരളത്തില്‍ വന്ന ആദ്ധ്യാത്മിക വിടവിനെ പ്രധാനമായും നികത്തിയത്. വിവേകാനന്ദസ്വാമികളുടെ ആശയങ്ങളും വേദാന്തസന്ദേശങ്ങളും പ്രചരിപ്പിക്കാനായി അദ്ദേഹം കേരളത്തിലുടനീളം വിശ്രമമില്ലാതെ സഞ്ചരിക്കുകയുണ്ടായി. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിയ ആ പ്രവര്‍ത്തനം ഒരു കൊടുങ്കാറ്റിനു സമാനമായിരുന്നു. ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മികപ്രഭാഷണത്തിനു പ്രചാരണം കൊടുത്തതു സ്വാമികളായിരുന്നു. ജാതിചിന്തകൊണ്ടും അജ്ഞതകൊണ്ടും മലീമസമായ കേരളീയസമൂഹത്തെ ഉദ്ധരിക്കുന്നതിനായി സ്വന്തം ജീവിതംതന്നെ സമര്‍പ്പിച്ച ആ മഹാത്മാവിനോടു മലയാളികളെല്ലാം കടപ്പെട്ടവരാണ്. സംസ്‌കൃതപ്രചാരണത്തിനായി സ്ഥാപിച്ച “ബ്രഹ്മാനന്ദോദയം’ സ്‌കൂളുകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികളെ പരിശീലിപ്പിക്കാന്‍ തുടക്കമിട്ട കാലടിയിലെ ഗുരുകുലം ഹോസ്റ്റല്‍, കാലടിയിലെ ശങ്കരപ്പാലം, ശങ്കരാ കോളേജ് എന്നിവയ്‌ക്കെല്ലാം കാരണക്കാരന്‍ സ്വാമികളായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന സങ്കല്പമാണു പിന്നീടു കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയായി രൂപം കൊണ്ടത്. വിദ്യാര്‍ത്ഥികള്‍ നാനാഭാഗങ്ങളില്‍ നിന്നും അറിവുതേടി കാലടിയിലേയ്‌ക്കു വരുമെന്നുകൂടി സ്വാമികള്‍ ദീര്‍ഘദര്‍ശനം ചെയ്തു. അദ്വൈതഭൂമിയായ കാലടിയെ കേന്ദ്രമാക്കി വേണം കേരളത്തിന്റെ പുനരുദ്ധാരണം നടക്കേണ്ടത് എന്നദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. വിശ്രമരഹിതമായ ആ ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യങ്ങളായിരുന്നു. പി.ഗോവിന്ദപ്പിള്ള, പി. പരമേശ്വരന്‍ തുടങ്ങിയ രാഷ്‌ട്രീയ ചിന്തകര്‍, എന്‍. വി. കൃഷ്ണവാര്യര്‍, ജി. ശങ്കരക്കുറുപ്പ്, ഡോ. എം.എസ്. വല്യത്താന്‍, ഓംചേരി തുടങ്ങിയ പ്രതിഭകള്‍ ഇവരെല്ലാം സ്വാമികളുടെ ശിഷ്യരും സ്വാമികളാല്‍ പ്രചോദനം നേടിയവരുമായിരുന്നു.    

ശ്രീമദ് വിവേകാനന്ദസ്വാമികളുടെ സന്ദേശങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ആഗമാനന്ദസ്വാമികള്‍ നടത്തിയ സന്ദേശപ്രചരണം സമാനതകളില്ലാത്തതായിരുന്നു. ഭാരതം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം സമന്വയമൂര്‍ത്തിയായ ശ്രീരാമകൃഷ്ണ പരമഹംസരുടെ ദര്‍ശനങ്ങളെ പിന്‍തുടരുകയാണെന്നു സ്വാമികള്‍ ഉദ്‌ബോധിപ്പിച്ചു. സമൂഹത്തിലെ അസമത്വം മാറ്റാനുള്ള പ്രായോഗികകാര്യത്തില്‍, “അവര്‍ണ്ണരെക്കൂടി സവര്‍ണ്ണരാക്കുക’ എന്ന ആശയത്തെയാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. സ്വാമികളായിരുന്നു കാലടിയെ ഇന്നു കാണുന്ന നിലയിലേയ്‌ക്കുയര്‍ത്തിയതും, കേരളസമൂഹത്തെ ശ്രീരാമകൃഷ്ണ-വിവേകാനന്ദസന്ദേശങ്ങളാല്‍ ധന്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും. ആഗമാനന്ദസ്വാമികള്‍ ഒരു വിദ്യാഭ്യാസവിചക്ഷണനും അസാമാന്യ പണ്ഡിതനും കൂടിയായിരുന്നു. “ചര്‍ച്ച ഏതാണെങ്കിലും ആഗമാനന്ദസ്വാമികളുടെ ഭാഗമേ ജയിക്കൂ’ എന്നതു പണ്ഡിതന്മാരുടെയിടയിലെ സംസാരമായിരുന്നു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്‍കിയ കാഴ്പ്പാടുകളും, സംഭാവനകളും ഒരു മാര്‍ഗ്ഗദര്‍ശനംതന്നെയാണ്. “വീരവാണി’ എന്ന ആഗമാനന്ദകൃതി ഏതൊരു മലയാളിയും വായിച്ചിരിയ്‌ക്കേണ്ട ഗ്രന്ഥസമുച്ചയമാകുന്നു. ഈ നാലു വാള്യങ്ങളില്‍ നമുക്കു കണ്ടെത്താനാവുക ഒരു ജ്ഞാനിയേയും ആധുനികചിന്തകനെയും ദാര്‍ശികനെയുമൊക്കെയാണ്.

Tags: Agamananda swamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഗമാനന്ദ സ്വാമികള്‍ നിലക്കാത്ത വീരവാണി സ്മരണിക സ്വാമി നന്ദാത്മജാനന്ദ, ഡോ. എം. ലക്ഷ്മീകുമാരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
Kerala

ആഗമാനന്ദ സ്വാമി സ്മരണിക പ്രകാശനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.