ന്യൂദല്‍ഹി: പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെ ആദായനികുതി നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദായനികുതി നിയമം 80 (പി) അനുസരിച്ചുള്ള ഇളവ് പുനഃസ്ഥാപിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
സഹകരണ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രാലയം ഡല്‍ഹിയില്‍ നടത്തിയ യോഗത്തില്‍ സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍/ബാങ്കിങ് എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്ന ആര്‍ബിഐയുടെ നിര്‍ദേശത്തോട് കേരളം അകക്കമുള്ള സംസ്ഥാനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു.
സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്തവരില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമായി 2021 നവംബര്‍ 22നാണ് റിസര്‍വ് ബാങ്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നിയമം നടപ്പിലാകുന്നതോടെ കേരളത്തില്‍ പാര്‍ട്ടികള്‍ കൈവശം വെയ്ച്ചിരിക്കുന്നതടക്കമുള്ള എല്ലാ സഹകരണ ബാങ്കുകളുടെയും ബാങ്ക് പദവി ഇതോടെ ഇല്ലാതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: