കൊച്ചി: മതപരിവര്‍ത്തനത്തിനായി ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി ക്രിസ്ത്യന്‍ യുവതിയുടെ പരാതി. ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനോടാണ് താന്‍ നേരിടുന്ന പീഡനങ്ങള്‍ വിവരിച്ചത്. ഭര്‍ത്താവ് വീട്ടില്‍ തടങ്കലിലിട്ട് ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണ്.
സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങിവന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപിച്ച് ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു താന്‍ രക്ഷപ്പെട്ടു വന്നതാണ്. ഇനി തിരിച്ചുപോവാന്‍ താത്പര്യമില്ലെന്നും യുവതി പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീലും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി. യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത് ഇതു അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന, യുവാവിന്റെ ഭീഷണി മൂലമാണ് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനു സന്നദ്ധമായതെന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ മതംമാറ്റത്തിനു ഭീഷണിയായി. ഇതു സഹിക്കാതായപ്പോഴാണ് വീട്ടിലേക്കു മടങ്ങിയതെന്ന് യുവതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി യുവതിക്ക് സംരക്ഷണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: