Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം പദ്ധതിയില്‍ സഭാ നേതൃത്വം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് ഭാരതീയ വിചാരകേന്ദ്രം

പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗികാരം നല്‍കിയത് മതിയായ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ്. മാത്രമല്ല സുപ്രീം കോടതിയുടെ അംഗീകാരത്തോടെ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധര്‍ ആറു മാസത്തിലൊരിക്കല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക വ്യതിയാനങ്ങളെ കുറിച്ച് പഠനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 02:56 pm IST
in Kerala

കായംകുളം: വിഴിഞ്ഞം പദ്ധതിയില്‍ സഭാ നേതൃത്വം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരും, തുറമുഖ അധികൃതരും ലത്തീന്‍ സഭാ നേതൃത്വവും പലവട്ടം ചര്‍ച്ചകള്‍ നടത്തി. സമരസമിതിയുടെ  ആവശ്യങ്ങളില്‍ മിക്കതും അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ പദ്ധതി നിര്‍ത്തി വച്ച് പുതുതായി തീരശോഷണ പഠനവും മറ്റും നടത്തണമെന്ന പിടിവാശിയിലാണ് ലത്തീന്‍ സഭാ നേതൃത്വം. ഇതു സംബന്ധിച്ച് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി നിയമ സഭയില്‍ നല്‍കിയ വിശദീകരണം സാമാന്യ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതായിരുന്നു.  

2015ല്‍ തുടക്കമിട്ട ഈ പബ്ലിക്, പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതിയുെട പൂര്‍ത്തീകരണം 2019, 20 കാലത്തായി നടക്കേണ്ടതായിരുന്നു. ഓഖി, കൊവിഡ്  തുടങ്ങിയ അസാധാരണ സാഹചര്യങ്ങളാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചതിലധികം വൈകി. എന്നാല്‍ സമീപകാലത്ത് തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശീഘ്രഗതിയില്‍ മുന്നേറുകയായിരുന്നു.  2023 ഒക്ടോബറില്‍ ഒന്നാം ഘട്ടവും, 2024ല്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി രാജ്യത്തിന് അഭിമാനിക്കാവുന്ന ആഴക്കടല്‍ രാജ്യന്തര തുറമുഖമായി മാറുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.  

പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗികാരം നല്‍കിയത് മതിയായ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ്. മാത്രമല്ല സുപ്രീം കോടതിയുടെ അംഗീകാരത്തോടെ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധര്‍ ആറു മാസത്തിലൊരിക്കല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക വ്യതിയാനങ്ങളെ കുറിച്ച് പഠനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.  

തുടക്കത്തില്‍ തന്നെ സമരത്തില്‍ പ്രദേശവാസികളല്ലാത്തവരുെട പങ്കാളിത്തം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കപ്പല്‍ ചരക്ക് വാണിജ്യ രംഗത്തെ ചില അന്തര്‍ദേശീയ താല്പര്യക്കാരുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്ന ആരോപണവും നിലവിലുണ്ട്. രാജ്യ താല്പര്യവും, ജന താല്പര്യവും മുന്‍നിര്‍ത്തി സഭാ നേതൃത്വം യാഥാത്ഥ്യബോധത്തോടെയുള്ള നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കണെമന്ന് ഭാരതീയ വിചാരേകന്ദ്രം അഭ്യര്‍ത്ഥിച്ചു. പി.

ബാലഗോപാലന്‍ അവതരിപ്പിച്ച പ്രമേയത്തെ ഡോ. സി.എം.ജോയ് പിന്തുണച്ചു. സംസ്ഥാന അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അധ്യക്ഷനായി.  ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ: സി.ഐ. ഐസക്ക്, കെ.സി. സുധീര്‍ബാബു,  ഡോ:ആര്‍. രാജലക്ഷ്മി, വി. വിശ്വനാഥന്‍, വി. മഹേഷ്, ജെ. മഹാദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: Bharatiya Vichara Kendramവിഴിഞ്ഞം തുറമുഖംവിഴിഞ്ഞം സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

Kerala

മലയാള ഭാഷാ ദിനം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍

Kerala

കേരളത്തിന്റെ വൈചാരിക മേഖലയിൽ പി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ലവം – അഡ്വ. സജിനാരായണൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.