Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉറക്കം മുതല്‍ കാര്യസാധ്യം മുഴുവന്‍ കണ്ടെയ്നറില്‍; രാഹുല്‍ഗാന്ധി കണ്ടെയ്നര്‍ ആശയം കടമെടുത്തത് ഇമ്രാന്‍ ഖാനില്‍ നിന്നും

കിടപ്പും ഉറക്കവും മറ്റ് കാര്യസാധ്യങ്ങളും കണ്ടെയ്നറില്‍ ആക്കിമാറ്റിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ശൈലി കടമെടുത്തെന്ന് വ്യക്തമായി. 2014ല്‍ പ്രതിപക്ഷ നേതാവായിരുന്ന ഇമ്രാന്‍ സമാനശൈലിയിലുള്ള ഒരു യാത്ര പാകിസ്ഥാനില്‍ സംഘടിപ്പിച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Sep 11, 2022, 11:04 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കിടപ്പും ഉറക്കവും മറ്റ് കാര്യസാധ്യങ്ങളും  കണ്ടെയ്നറില്‍ ആക്കിമാറ്റിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ശൈലി കടമെടുത്തെന്ന് വ്യക്തമായി. 2014ല്‍ പ്രതിപക്ഷ നേതാവായിരുന്ന ഇമ്രാന്‍ സമാനശൈലിയിലുള്ള ഒരു യാത്ര പാകിസ്ഥാനില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് നവാസ് ഷെറീഫ് സര്‍ക്കാരിനെതിരെ ആയിരുന്നു ഇമ്രാന്‍ഖാന്റെ കണ്ടെയ്നര്‍ യാത്ര. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദിലേക്കായിരുന്നു ആ യാത്ര. ഇവിടെ രാഹുല്‍ഗാന്ധി രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയിലേക്കാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.  

അന്ന് ഇമ്രാന്‍ ഖാന്‍ ഉറങ്ങിയതും വിശ്രമിച്ചതും കുളിച്ചതും ഒന്നും രണ്ടും കാര്യങ്ങള്‍ സാധിച്ചതും കണ്ടെയ്നറിലായിരുന്നു. വെറുമൊരു കണ്ടെയ്നറില്‍ ഉണ്ടുറങ്ങുകവഴി അന്ന് പാകിസ്ഥാനില്‍ ഒരു സഹതാപതരംഗം നേടാന്‍ ഇമ്രാന്‍ഖാന് സാധിച്ചത്രെ. ഈ ആശയമാണ് അപ്പാടെ പറിച്ചെടുത്ത് രാഹുല്‍ഗാന്ധിയുടെ കണ്ടെയ്നറില്‍ കിടത്തിച്ച് ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് നടത്തുന്നത്.  

എന്തായാലും കോണ്‍ഗ്രസ് നേതാക്കളുടെ പാകിസ്ഥാന്‍ ബന്ധം എത്ര ദൃഡമാണെന്ന് ഈ ഉദാഹരണം വീണ്ടും തെളിയിക്കുകയാണ്. മാത്രമല്ല, രാഹുല്‍ഗാന്ധിയുടെ കണ്ടെയ്നര്‍ ഒരു ആഡംബര കണ്ടെയ്നര്‍ തന്നെയാണ്. അതിനുള്ളില്‍ എസിയുണ്ട്, യൂറോപ്യന്‍ ക്ലോസറ്റ് ഉണ്ട്, നല്ല ഒന്നാന്തരം ബെഡ് ഉണ്ട്. പ്രധാനമന്ത്രി മോദിക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ പാസ്റ്ററുമായി വരെ കൂടിക്കാഴ്ച നടത്തി ഭാവനയില്ലാത്ത യാത്രാപദ്ധതികളാണ് രാഹുല്‍ഗാന്ധി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആദ്യദിവസങ്ങളില്‍ തന്നെ വെളിപ്പെട്ടിരുന്നു. ഇനിയും എന്തൊക്കെ മണ്ടത്തരങ്ങളാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നടത്താന്‍ പോകുന്നതെന്ന് മാത്രമേ കാത്തിരുന്ന് കാണേണ്ടതുള്ളൂ.  

രാഹുല്‍ഗാന്ധിയോടൊപ്പം മെല്ലെ ഭാരത് ജോഡോ പോസ്റ്ററില്‍ തന്റെ തല കൂടി ചേര്‍ത്ത് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും മെല്ലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് സ്വയം അവരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പല കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയതോടെ റോബര്‍ട്ട് വധേര ഈ പദ്ധതി ഉപേക്ഷിച്ചതായും അറിയുന്നു.  

150 ദിവസത്തെ സുദീര്‍ഘയാത്ര സംഘടിപ്പിച്ചതിന് പിന്നില്‍ ഇഡിയുടെ ചോദ്യങ്ങളില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള ഒരു തന്ത്രമാണെന്നും ചിലര്‍ ഈ യാത്രയെ വിലയിരുത്തുന്നു. മാത്രമല്ല, അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ കത്തോലിക്ക വിഭാഗവുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുടങ്ങിവെച്ച വികസനപദ്ധതിയ്‌ക്ക് കോണ്‍ഗ്രസ് തന്നെ ഇപ്പോള്‍ പാര പണിയുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.  

60 വലിയ കണ്ടെയ്നറുകളാണ് രാഹുലും കൂട്ടാളികളും ഉപയോഗിക്കുന്നത്. ഓരോ രാത്രിയിലും ഇത്രയും കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ തന്നെ രണ്ടേക്കര്‍ സ്ഥലം ആവശ്യമാണ്. ഇക്കഴി‍ഞ്ഞ ദിവസം തിരുവനന്തപുരത്തെ കാര്‍ഷിക കോളെജ് കാമ്പസില്‍ രാത്രി കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ശ്രമം ഇടതു വിദ്യാര്‍ത്ഥിസംഘടനകള്‍ തടഞ്ഞതോടെ രാഹുല്‍ ഗാന്ധിയും കൂട്ടരും ഏതോ ഒരു കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നതെന്നും വാര്‍ത്തയുണ്ട്.  

Tags: Rahul Gandhiimran khanഭാരത്രാഹുല്‍ ഗാന്ധിഇമ്രാന്‍ഖാന്‍ഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രസ്താവന നടത്തി ശശി തരൂർ ലക്ഷ്മണ രേഖയെ മറികടന്നു ‘ : കോൺഗ്രസിന്റെ പരാമർശനത്തിന് മറുപടി നൽകി തരൂർ

World

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

India

സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി: ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

Kerala

കെ.സി.വേണുഗോപാല്‍ പരാജയം, കേരളത്തിലെ കോണ്‍ഗ്രസ് കലഹത്തില്‍ നേരിട്ടിടപെട്ട് രാഹുല്‍ ഗാന്ധി

India

രാഹുൽ ഇന്ത്യൻ പൗരനോ , അല്ലയോ ? അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാർ ; തീരുമാനം ആഭ്യന്തരമന്ത്രാലയത്തിന് വിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies