ന്യൂദല്‍ഹി: പ്രമുഖ പുരാവസ്തു ഗവേഷകന് ബ്രജ് ബാസി ലാല്‍ അന്തരിച്ചു. അയോധ്യയിലെ തര്‍ക്കമന്ദിരത്തിനും താഴെ ക്ഷേത്രമുണ്ടെന്ന് കണ്ടെത്തിയ പുരാവസ്തു ഗവേഷകന് കൂടിയാണ് ബി.ബി. ലാല്‍. ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്നാണ് അദേഹം 101ാം വയസ്സില്‍ വിടവാങ്ങിയത്.
കഴിഞ്ഞ വര്‍ഷം ബി.ബി. ലാലിന് രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. ബി ബി ലാല്‍ ഒരു മികച്ച വ്യക്തിത്വമായിരുന്നു. സംസ്കാരത്തിനും പുരാവസ്തുശാസ്ത്രത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. നമ്മുടെ സമ്പന്നമായ ഭൂതകാലവുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കിയ ഒരു മികച്ച ഗവേഷകനായി അദ്ദേഹം ഓര്‍മ്മിക്കപ്പെടും. ബി.ബി. ലാലിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന പുരാവസ്തു ഗവേഷകനായി കണക്കാക്കപ്പെടുന്ന ലാല്‍, തന്റെ 100ാം വയസ്സ് വരെ പുരാവസ്തു ഗവേഷണത്തിലും എഴുത്തിലും ഏര്‍പ്പെട്ടിരുന്നു. 1944ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ സര് മോര്‍ട്ടിമര്‍ വീലറില്‍ നിന്ന് ടാക്സിലയില്‍ പരിശീലനം നേടിയ അദേഹം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് അതിന്റെ ഡയറക്ടര്‍ ജനറലായി 1968 മുതല്‍ 1972 വരെ സേവനമനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: