ജെറുസലെം: മെഡിറ്ററേനിയന്‍ തീരത്തെ പ്രധാനവ്യാപാര ഹബ്ബായ ഇസ്രയേലിലെ ഹൈഫ തുറമുഖം അദാനിഗ്രൂപ്പ് വാങ്ങുന്നു. ഇതിന് പണം നല്‍കാനുള്ള അവസാന സമയം നീട്ടിനല്‍കാന്‍ ഇസ്രയേല്‍ ഭരണകൂടം തീരുമാനിച്ചു.
പുതിയ തീരുമാനമനുസരിച്ച് നവമ്പര്‍ 27നുള്ളില്‍ മുഴുവന്‍ പണവും നല്‍കിയാല്‍ മതിയാകും. അദാനി ഗ്രൂപ്പും ഇസ്രയേലിലെ ലോജിസ്റ്റിക്സ് ബിസിനസ് രംഗത്തെ ഗദോതും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് തുറമുഖം വാങ്ങാന്‍ ടെന്‍ഡര്‍ പിടിച്ചത്. 120 കോടി ഡോളറിനാണ് ഈ തുറമുഖം വാങ്ങുന്നത്.
ഒരു ബഹുരാഷ്‌ട്രക്കമ്പനിയായി മാറുന്നതിന്റെ ഭാഗമായുള്ള ചുവടുവെപ്പിന്റെ ഭാഗമാണ് അദാനി ഗ്രൂപ്പിന്റെ ഈ നീക്കം. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ വന്‍ അന്താരാഷ്‌ട്ര ബിസിനസ് ഇടപാടുകളിലേക്ക് കൂടി കടക്കുകയാണ് അദാനി ഗ്രൂപ്പ്. ശ്രീലങ്കയില്‍ കാറ്റില്‍ നിന്നും വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: