ബെംഗളൂരു: ബെംഗളൂരുവിനെ മുക്കിയ വെള്ളപ്പൊക്കത്തില്‍ ഒരു നദി പുനര്‍ജനിച്ചു. 30 വര്‍ഷമായി വറ്റി വരണ്ട് മരിച്ച കിടന്നിരുന്ന ദക്ഷിണ പിനാകിനി നദിയാണ് വീണ്ടും വെള്ളം നിറഞ്ഞ് പുതുജീവന്‍ പ്രാപിച്ചത്. വെള്ളപ്പൊക്കത്തില്‍ നദി നിറഞ്ഞു കവിഞ്ഞ് കുത്തിയൊഴുകി. അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങള്‍ എല്ലാം ഒഴുക്കിക്കളഞ്ഞു. ചന്ന സാന്ദ്ര റോഡും നാലടി വെള്ളത്തില്‍ മുങ്ങി.
ചിക് ബല്ലാപ്പൂര്‍, ഹോസ്‌കോട്ട്, കടുഗോഡി, സര്‍ജാപ്പൂര്‍, മാലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും നദി വെള്ളമെത്തിച്ചു. 30 വര്‍ഷമായി വര്‍ഷകാലത്തു പോലും നദിയില്‍ ഒരു തുള്ളി വെള്ളം ഉണ്ടാകാറില്ല. നദി മരിച്ചുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും കരുതിയിരുന്നതും. നദി ഇപ്പോള്‍ വെള്ളം നിറഞ്ഞ് പഴയതു പോലെ ഒഴുകുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: