ന്യൂദല്‍ഹി: കഴിഞ്ഞ ആഴ്ച, അകാല്‍ തക്തിന്റെ ജതേദാര്‍ അഥവാ സിഖ് മതവിശ്വാസികളുടെ പരമോന്നത നേതൃത്വത്തിലെ മുഖ്യന് ദേശീയ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. ക്രിസ്ത്യന്‍ മതപ്രചാരകര്‍ പഞ്ചാബിലെ ഹിന്ദുക്കളേയും സിഖുകാരേയും അധാര്‍മ്മികവും വഞ്ചനാപരവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വന്‍തോതില്‍ മതംമാറ്റുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും, അതിനെ തുടര്‍ന്ന് മറ്റുപല ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റികളും പ്രകടിപ്പിച്ച സമാനമായ ആശങ്കകളും സൂചിപ്പിച്ചത് അനന്തപൂര്‍ സാഹിബില്‍ വച്ച് സെപ്തംബര്‍ അഞ്ചിന് കൂടാന്‍ നിശ്ചയിച്ചിരിയ്ക്കുന്ന സിഖ് മത നേതാക്കളുടെ യോഗം, മാതൃ ധര്‍മ്മത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കര്‍ക്കശമായ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നാണ്. ഇപ്പോള്‍ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും അത്തരം നിയമങ്ങള്‍ ഉണ്ട്.
മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സിഖ് സംഘടനകള്‍ ഒരു പോരാട്ടത്തിന്റെ രീതിയില്‍ പ്രതികരിയ്ക്കാന്‍ തുടങ്ങിയത് വലിയ സാമ്പത്തിക പിന്തുണയോടെ സംസ്ഥാനത്ത് അരങ്ങേറി കൊണ്ടിരിയ്ക്കുന്ന മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചു കൊണ്ടിരിയ്ക്കുന്നു എന്നതിന്റെ തെളിവാണ്. കോളനി വാഴ്ചക്കാലത്താണ് ഈ മതംമാറ്റ പരിപാടി തുടങ്ങിയത്. മിഷണറി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള ഗുരുദാസ്പൂര്‍, അമൃത്സര്‍, താന്‍ തരന് എന്നീ ജില്ലകളില്‍ സിഖുകാരുടെ എതിര്‍പ്പ് ആക്രമിക രൂപം തന്നെ കൈക്കൊണ്ടു കഴിഞ്ഞു. പഞ്ചാബിലെ കോളനി വാഴ്ചയുടെ കേന്ദ്രമായിരുന്ന ഈ ജില്ലകളും, പഴയ ലാഹോര്‍ ഡിവിഷന്റെ ഭാഗങ്ങളും ചേര്‍ന്ന മജ്ഹാ എന്നറിയപ്പെടുന്ന ഈ പ്രദേശം നൂറ്റാണ്ടിന്റെ സിംഹഭാഗവും ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു.
സംസ്ഥാനത്തെ മതപരിവര്‍ത്തന പ്രശ്നത്തെ ദൂരെ മാറി നിന്ന് നോക്കുന്നവര്‍ക്ക് ഇതൊരു അനാവശ്യ വിഷയമായി തോന്നാന്‍ ഇടയുണ്ട്. കാര്യം എന്തൊക്കെയാണെങ്കിലും, കഴിഞ്ഞ മൂന്ന് സെന്സസുകള് നോക്കിയാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ 1% എന്ന നിലയില്‍ നിന്ന് അധികമൊന്നും മുന്നേറിയിട്ടില്ല. എന്നാല്‍ ഇവിടത്തെ മിഷണറി പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലമായ സങ്കീര്‍ണ്ണ സാമൂഹ്യ യാഥാര്‍ത്ഥ്യമാണ് ഈ സ്ഥിതിവിവര കണക്കുകളാല്‍ മറച്ചു പിടിയ്ക്കപ്പെടുന്നത്. സിഖ് – ഹിന്ദു സമൂഹങ്ങളിലെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട വിഭാഗങ്ങളെയാണ് മിഷനറിമാര്‍ വളരെക്കാലമായി തങ്ങളുടെ ലക്ഷ്യമാക്കിയിട്ടുള്ളത്.
ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവും, ചെലവ് കുറഞ്ഞ വൈദ്യ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട്- മിഷണറി ഗ്രൂപ്പുകള്‍ വലിയ സംഖ്യയില്‍ സിഖുകാരേയും ഹിന്ദു ദളിതരേയും (പ്രത്യേകിച്ചും മജ്ഹായിലെ മജബി, വാല്മീകി സമുദായക്കാരെ) ക്രിസ്തുമതത്തിലേക്ക് ചേര്‍ത്തിട്ടുണ്ട്. ഇവയൊക്കെ അവരുടെ ശക്തമായ സാമ്പത്തിക സംവിധാനത്തിന്റെ പിന്തുണയിലൂടെയാണ് സാധിയ്ക്കുക. എന്നാല്‍ മതംമാറ്റം സംവരണ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തും എന്നതുകൊണ്ട് മതം മാറിയവര്‍ രേഖകളില്‍ തങ്ങളുടെ പേരും മാതൃധര്‍മ്മവും അതേപടി നിലനിര്‍ത്തുകയാണ് പതിവ്. അതുകൊണ്ട് യഥാര്‍ത്ഥ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ നിന്ന് വളരെ കുറച്ച് മാത്രമേ ഔദ്യോഗിക കണക്കുകള്‍ കാണിയ്ക്കുന്നുള്ളൂ.
പഞ്ചാബ് ഗ്രാമപ്രദേശങ്ങളില്‍ സിഖ് ഹിന്ദു മതങ്ങള്‍ ഇന്നും വളരെ വിവേചന പൂര്‍ണ്ണമായിട്ടാണ് നിലകൊള്ളുന്നത് എന്നത് നിഷേധിയ്ക്കാനാവാത്ത വസ്തുതയാണ്. അതുകാരണം പലപ്പോഴും സ്വന്തം വിശ്വാസത്തിന്റെ പ്രബോധനങ്ങളില്‍ നിന്നു തന്നെ തങ്ങള്‍ അകറ്റപ്പെട്ടവരായി ദളിതുകള്‍ക്ക് അനുഭവപ്പെടുന്നു. ഇത് ഹിന്ദു – സിഖ് മതങ്ങളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മ്മിക പരാജയമാണ്. ഈ വെല്ലുവിളിയെ നേരിട്ട് പരിഹാരം കണ്ടേ മതിയാവൂ. അതോടൊപ്പം പ്രധാനമാണ് അബ്രഹാമിക മതങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്ന ആസൂത്രിതമായ മതം മാറ്റ പദ്ധതികള്‍. ആയിരത്തിലേറെ വര്‍ഷങ്ങളായി ഇന്ത്യയുടെ എല്ലാഭാഗത്തേയും ബാധിച്ചു കൊണ്ടിരിയ്ക്കുന്ന, സംഘര്‍ഷങ്ങളുടെ സ്രോതസ്സാണ് ഈ മതംമാറ്റ പദ്ധതികള്‍.
പഞ്ചാബില്‍ ഉരുണ്ടു കൂടിക്കൊണ്ടിരിയ്ക്കുന്ന പ്രതിസന്ധി, സഹജീവനത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തദ്ദേശീയ ഇന്ത്യന്‍ മതങ്ങളും, മിഷണറി പ്രവര്‍ത്തനത്തെ മഹത്വവല്‍ക്കരിയ്ക്കുന്ന മതങ്ങളും തമ്മിലുള്ള വിടവ് തുറന്നു കാണിയ്ക്കുന്നു. ഇസ്ലാമും ക്രിസ്തുമതവും, ഏറ്റവും കുറഞ്ഞത് അവയുടെ സംഘടിത രൂപത്തില്‍, ദൈവത്തേയും മുക്തിയേയും കുറിച്ചുള്ള ആത്യന്തിക അവകാശവാദങ്ങള്‍ ഉന്നയിയ്ക്കുന്നവയാണ്. മറ്റു മതങ്ങള്‍ വഴിപിഴച്ചവ എന്നല്ല, ദൈവനിന്ദ തന്നെയാണ് എന്നതാണ് ഇതിന് അനുബന്ധമായി വരുന്ന വീക്ഷണം. അതുകൊണ്ട് തങ്ങളുടെ മതം പ്രചരിപ്പിയ്ക്കുക എന്നത് ഈ രണ്ടു വിശ്വാസങ്ങളുടെയും അടിസ്ഥാന പ്രമാണമായി മാറുന്നു.
അബ്രഹാമിക വിശ്വാസങ്ങള്‍ നല്ലൊരു അളവു വരെ ആധുനിക കാലഘട്ടത്തിന് ഇണങ്ങുന്ന വിധത്തില്‍ തങ്ങളുടെ മതംമാറ്റ തന്ത്രങ്ങള്‍ രൂപപ്പെടുത്തി കഴിഞ്ഞു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ ചെയ്തു എന്നവകാശപ്പെട്ട് ഇപ്പോള്‍ വൈറലായി പ്രചരിയ്ക്കുന്ന അത്ഭുത രോഗശാന്തികളെ കുറിച്ചുള്ള ചെറിയ പഞ്ചാബി വീഡിയോകള്‍ ജാര്‍ഖണ്ടിലും, ഒഡീഷയിലും വളരെക്കാലമായി നടന്നു കൊണ്ടിരിയ്ക്കുന്ന കൂട്ട മതംമാറ്റങ്ങളുടെ പിന്നിലെ അതേ ആവേശമാണ് കാഴ്ചവയ്ക്കുന്നത്.
ക്രിസ്ത്യന്‍, മുസ്ലീം ഗ്രൂപ്പുകളുടെ നിരന്തരമായ മതപ്രവര്‍ത്തനം, നാടിന്റെ മതേതര ഭരണകൂടങ്ങളുടെ സ്വഭാവത്തെ കുറിച്ച് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇങ്ങനെ അവിശ്വാസികളെ മതംമാറ്റുന്നതിനുള്ള നിരവധി പദ്ധതികള്‍ ഒരു വിഭാഗം തുടര്‍ച്ചയായി പ്രയോഗത്തില്‍ കൊണ്ടു വരുമ്പോള്‍, ഭരണകൂടത്തിന്റെ നിഷ്പക്ഷതയും നിഷ്ക്രിയത്വവും യഥാര്‍ത്ഥത്തില്‍ പക്ഷപാതത്തിന്റെ സ്രോതസായി മാറുന്നില്ലേ? സംഘടിത മതംമാറ്റ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഇപ്പോഴത്തെ ഭീതി, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബിജെപി സജീവമാക്കി നിലനിര്‍ത്തുന്ന ഒന്നാണെന്ന് കാലങ്ങളായി ലിബറലുകള്‍ ഉയര്‍ത്തുന്ന വാദമാണ്. പൊതുവേ എല്ലായ്പ്പോഴും വളരെ അഭിമാനത്തോടെ സ്വതന്ത്രരായി നിലകൊണ്ടിട്ടുള്ള സിഖ് മതനേതാക്കളുടെ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് അത് കള്ളമാണ് എന്ന് തെളിയിച്ചിരിയ്ക്കുകയാണ്.
വഞ്ചനയിലൂടെയും ബലപ്രയോഗത്തിലൂടെയും ഉള്ള മതംമാറ്റത്തിനെതിരെ പോരാട്ടങ്ങളില്‍ അചഞ്ചലമായി തങ്ങളുടെ ജീവന് ത്യജിച്ച ഗുരുക്കന്മാരുടെ പാരമ്പര്യമുള്ളവരാണ് സിഖുകാര്‍. ഈ നിര്‍ണ്ണായക സന്ധിയില്‍ അവര്‍ ഉയര്‍ത്തിയിരിയ്ക്കുന്ന സമാധാന മാര്‍ഗ്ഗത്തിലൂടെയുള്ള എതിര്‍പ്പ് രാജ്യമെമ്പാടുമുള്ള ദേശീയവാദികളുടെ ദൃഡനിശ്ചയത്തെ ഒന്നുകൂടി ബലപ്പെടുത്തും.
1983 ബാച്ചിലെ ഐ പി എസ് ഓഫീസറാണ് ജാര്‍ഖണ്ഡ് ഡിജിപി ആയി റിട്ടയര്‍ ചെയ്ത ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: