മുംബൈ: മുംബൈ മഹാനഗരത്തില്‍ 38000 ഗണേശവിഗ്രങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടയില്‍ തികച്ചും വ്യത്യസ്തമായ കാഴ്ച പകര്‍ന്ന് ഒരു കൊച്ചു പെണ്‍കുട്ടി. ഗണേശവിഗ്രഹത്തെ നിമജ്ജനം ചെയ്യാനെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വിഗ്രഹത്തെ കെട്ടിപ്പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍.
തന്റെ വീട്ടില്‍ നിന്നും ഗണേശവിഗ്രഹത്തെ നിമജ്ജനത്തിന് എടുക്കാന്‍ വിസമ്മതിക്കുകയാണ് പെണ്‍കുട്ടി. എന്തുവിലകൊടുത്തും ഗണേശവിഗ്രഹത്തില്‍ നിന്നും കുട്ടിയെ മാറ്റാനുള്ള അമ്മയുടെ ശ്രമങ്ങളെ വിഗ്രഹത്തെ കെട്ടിപ്പുണര്‍ന്നുകൊണ്ട് തടയുകയാണ് അവള്‍. ഗണേശ ഭഗവാന്‍ അടുത്ത വര്‍ഷം വരുമെന്ന് സമാധാനിപ്പിച്ച് കുട്ടിയെ ബലം പ്രയോഗിച്ച് അമ്മ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ പെട്ടിക്കരയുകയാണ് പെണ്‍കുട്ടി . പിന്നെ ഗണപതി ബപ്പയുടെ മടിയില്‍ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുന്നത് കാണാം. ആരെയും തൊടാന്‍ സമ്മതിക്കാതെ. “എന്റെ ഗണപതി ബപ്പയെ എടുത്തുകൊണ്ടുപോകരുത്”- എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്.
10 ദിവസം നീണ്ടു നിന്ന ഗണേശചതുര്‍ത്ഥി ആഘോഷങ്ങളുടെ സമാപനദിവസത്തില്‍ മുംബൈയുടെ വിവിധഭാഗങ്ങളിലായി ഏകദേശം 38000 വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തതായി കണക്കുകള്‍ പറയുന്നു. 20ഓളം പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: