ചെന്നൈ: കുമരി മാവട്ടത്തിന്‍ തഗ്‌സ് സിനിമയുടെ താരനിബിഢമായ ക്യാരക്ടര്‍ റിലീസ് ചടങ്ങു ചെന്നൈ സത്യം തിയേറ്ററില്‍ നടന്നു. വൃന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന മുഴു നീള ആക്ഷന്‍ ചിത്രത്തിന്റെ നായകന്‍ ഹ്രിദ്ധു ഹറൂണിനെ പ്രശസ്ത സംവിധായകന്‍ എസ്സ് എസ്സ് രാജമൗലി സദസിനു പരിചയപ്പെടുത്തി. ആമസോണില്‍ ഏറെ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും ഹൃദു നല്‍കിയ ഗംഭീര പ്രകടനം ഒരിക്കല്‍ കൂടി ഈ സിനിമയില്‍ പ്രതീക്ഷിക്കാമെന്ന് നടന്‍ ആര്യ ചടങ്ങില്‍ ഓര്‍മപ്പെടുത്തി.

പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ കെ ഭാഗ്യരാജ് , ഗൗതം മേനോന്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പാര്‍ത്ഥിപന്‍, ദേസിങ് , ഖുശ്ബു, പൂര്‍ണിമ ഭാഗ്യരാജ്, കലാ മാസ്റ്റര്‍, രവി അരശ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങള്‍ ചടങ്ങില്‍ തഗ്‌സ് ചിത്രത്തിന് ആശംസകളുമായി എത്തിച്ചേര്‍ന്നിരുന്നു.

സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീതം, പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം, പ്രവീണ്‍ ആന്റണി എഡിറ്റര്‍, ജോസഫ് നെല്ലിക്കല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എം കറുപ്പയ്യ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യുവരാജ് .
സിംഹാ, ആര്‍ കെ സുരേഷ് , മുനിഷ് കാന്ത്, അനശ്വരാ രാജന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ വിക്രം, ആര്‍ ആര്‍ ആര്‍, ഡോണ്‍ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്, കന്നഡ ഭാഷകളില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: