പരപ്പ: ഒരു വര്‍ഷം മുന്‍പ് കൊവിഡ് കാലത്ത് കിറ്റ് തയ്യാറാക്കിയ തൊഴിലാളികള്‍ക്ക് ഇതുവരെയും കൂലി ലഭിച്ചില്ലെന്ന് പരാതി. ഉദ്യോഗസ്ഥ അനാസ്ഥ അരോപിച്ച് നീതി തേടി തൊഴിലാളികള്‍ മന്ത്രിക്കും എംഎല്‍എയ്ക്കും പരാതി നല്കി.
വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്‍ക്കിലക്കാട് മാവേലി സ്റ്റോറില്‍ കൊവിഡ് കാലത്ത് കിറ്റ് തയ്യാറാക്കിയ തൊഴിലാളികളാണ് ജീവനക്കാരന്റെ അനാസ്ഥ മൂലം കൂലി നിഷേധിക്കപ്പെട്ടത്. 2021 ആഗസ്ത് വരെ 13 മാസം ജോലി ചെയ്തിട്ടും മാനേജര്‍ കൂലി നല്‍കിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
സ്ത്രീകളടക്കം നാല് തൊഴിലാളികളാണ് ജോലി ചെയ്തത്. ഈ മാവേലി സ്റ്റോര്‍ പരിധിയിലെ ഒന്‍പത് റേഷന്‍കടയിലെ 5200ഓളം കാര്‍ഡുകള്‍ക്കാണ് കിറ്റുകള്‍ തയ്യാറാക്കിയത്. തയ്യാറാക്കിയ കിറ്റുകള്‍ വാഹനത്തില്‍ കയറ്റുകയും റേഷന്‍കടകളില്‍ ഇറക്കി കൊടുക്കലും ഇവര്‍ തന്നെയാണ്. ഇങ്ങനെ അദ്ധ്വാനിച്ച തൊഴിലാളികളുടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ നല്‍കാതെ മാവേലി സ്റ്റോര്‍ മാനേജര്‍ ചതിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിറ്റുവരവ് ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് സസ്പന്‍ഷനിലാണ്. സര്‍ക്കാര്‍ ജീവനക്കാരന് നടത്തിയ തെറ്റിന് പാവപ്പെട്ട തൊഴിലാളികള്‍ കൂലി ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: